കേരളത്തിലെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് മാതൃക; വി.എസ്.സുനില്‍കുമാര്‍

മൂവാറ്റുപുഴ: കേരളത്തിലെ ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ലോകത്തിന് തന്നെ മാതൃകയാണന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. പായിപ്ര കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായി രുന്നു മന്ത്രി. ഇന്ത്യയില്‍ ആരോഗ്യ രംഗത്ത് ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച വക്കുന്ന സംസ്ഥാനമെന്ന ബഹുമതി ലഭിച്ച സംസ്ഥാന മാണ് കേരളം. ആരോഗ്യ വകുപ്പില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരെ നിയമിച്ച് സാധരണക്കാരന് മെച്ചപ്പെട്ട ചികത്സ ലഭ്യമാക്കക എന്നതാണ് സര്‍ക്കാര്‍ നയം. നമ്മുടെ ആരോഗ്യം നമ്മുടെ കൃഷി എന്ന പദ്ധതി കൃഷിവകുപ്പു മായി യോജിച്ച് കേരളത്തില്‍ നടപ്പാക്കിവരുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലേക്ക് കടന്നു വന്ന നിപ്പയേയും, കൊറോണയേയും യുദ്ധസന്നാഹത്തോടെ ഏല്ലാവകുപ്പുകളേയും കൂട്ടിയോജിപ്പ് ആരോഗ്യ വകുപ്പ് നേരിട്ടതിനാല്‍ നിപ്പയേയും കൊറോണയേയും നാടുകടത്താന്‍ കഴിഞ്ഞതായും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.ചടങ്ങില്‍ സമയബന്ധിതമായി കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ച കോണ്‍ട്രാക്ടര്‍ അബ്ദുള്‍ഖാദറിനുള്ള ഉപഹാരം മന്ത്രി സമ്മാനിച്ചു. എല്‍ദോ എബ്രാഹാം എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ. ഏലിയാസ് സ്വാഗതം പറഞ്ഞു. പായിപ്ര കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ആഫീസര്‍ ഡോ. കൃഷ്ണപ്രിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സ്മിത സിജു, പായിപ്രകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എ.ബഷീര്‍, മാത്യൂസ് വര്‍ക്കി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ആമീന മുഹമ്മദ് റാഫി, പഞ്ചായത്ത് മെമ്പര്‍മാരായ അശ്വതി ശ്രീജിത്, നസീമ സുനില്‍, വി.എച്ച്. ഷെഫീഖ്, മറിയം ബീവിനാസര്‍, പി.എ. അനില്‍, എം.സി. വിനയന്‍, വിവധ കക്ഷിനേതാക്കളായ ആര്‍. സുകുമാരന്‍, കെ.കെ. ഉമ്മര്‍, കെ.കെ. ശ്രീകാന്ത്, കെ.പി. രാമചന്ദ്രന്‍, സി.കെ.ഉണ്ണി, അഡ്വ. എല്‍ദോസ് പി. പോള്‍, എം.എ. മുഹമ്മദ് പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ പി.എസ്. ഗോപകുമാര്‍ നന്ദിപറഞ്ഞു. എല്‍ദോ എബ്രാഹാം എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും, പഞ്ചായത്ത് മെമ്പര്‍ പി.എസ്. ഗോപകുമാറിന് വാര്‍ഡിലേക്ക് ലഭിച്ച് 4.5 ലക്ഷംരൂപയും ചേര്‍ത്ത് 24.5 ലക്ഷം രൂപ ഉപയോഗിച്ചാണ് കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രം നിര്‍മ്മിച്ചത്.
ചിത്രം- പായിപ്ര കുടുംബക്ഷേമ ആരോഗ്യ ഉപകേന്ദ്രം സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു..ഡോ.കൃഷ്ണപ്രിയ, എല്‍ദോ എബ്രഹാം എം.എല്‍.എ, അശ്വതി ശ്രീജിത്ത്, പി.എസ്.ഗോപകുമാര്‍, എം.പി.ഇബ്രാഹിം, ആലീസ്.കെ.ഏലിയാസ്,പി.എ.അനില്‍ എന്നിവര്‍ സമീപം…..