അപകട വളവിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് ആം ആദ്മി പാർട്ടി

മൂവാറ്റുപുഴ: എം സി റോഡിൽ ഉന്നകുപ്പയിലെ അപകട വളവിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് ആം ആദ്മി പാർട്ടി മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി.മൂവാറ്റുപുഴ- കൂത്താട്ടുകുളം MC റോഡിൽ വേണ്ടത്ര റിഫ്ലക്ടർ,അപായ സൂചനകൾ,അശാസ്ത്രീയമായ റോഡ് നിർമ്മാണം, വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനു വേണ്ടിയിട്ടുള്ള സംവിധാനങ്ങളൊന്നും ഏർപ്പെടുത്താത്തതുമാണ് അപകടങ്ങൾ കൂടുന്നതിന് മുഖ്യകാരണമെന്ന് യോഗത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജയിംസ് കളത്തിൽ പറഞ്ഞു.വരും ദിവസങ്ങളിൽ കെ എസ് ടി പിക്കും മറ്റ് വേണ്ടപ്പെട്ട അധികാരികൾക്കും , നിവേദനവും മറ്റും നൽകുമെന്ന് മണ്ഡലം കൺവീനർ അൻഷാജ് തേനാലി അറിയിച്ചു.രവി കെ കെ, ജേക്കബ് പൗലോസ് ,മറ്റ് അംഗങ്ങളും പങ്കെടുത്തു
