വികസന മുരടിപ്പിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

മൂവാറ്റുപുഴ:മാറാടി പഞ്ചായത്തിൽ നാല് വർഷമായി തുടരുന്ന വികസന മുരടിപ്പിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മാറാടി മണ്ടലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി മുൻ എം.എൽ.എ.., ജോസഫ് വഴക്കൻ ഉദ്ഘാഘാടനം ചെയ്തു. കഴിഞ യൂ ഡി.എഫ് ഭരണകാലത്ത് മാറാടി യിൽ വികസനത്തിന്റെ വസന്ത കാലമായിരുന്നു എങ്കിൽ ഇപ്പോൾ വികസന മുരടിപ്പിന്റെ കാലമാണ് .തൊഴിലുറപ്പ് തെഴിലാളികൾക്ക് പോലും തൊഴിൽ നൽകാൻ കഴിയാത്ത കേരളത്തിലെ ഏറ്റവും കഴിവ് കെട്ടപഞ്ചായത്തായി മാറാടി പഞ്ചായത്ത് മാറി.ഈസ്റ്റ് മാറാടി ,കുറുക്കുന്നപുരം , പഞ്ചായത്ത് റോഡ് നിർമാണത്തിലെ അപാകതകൾ പരിഹരിക്കുക, ലിഫ്റ്റ് ഇറിഗേഷൻ കനാലുകൾ നന്നാക്കി രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിലോ , തൊഴിൽ ഇല്ലായ്‌മ വേദനമോ നൽകുക , താറുമാറായി കിടക്കുന്ന റോഡുകൾ സഞ്ചാര യോഗ്യമാക്കുക പ്രളയ ദുരിതാശ്വാസത്തിൽ പക്ഷ പാത പരമായ പ്രവർത്തനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടത്തിയ ധർണയിൽ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഓ പി ബേബിഅധ്യക്ഷത വഹിച്ചു., യു ഡി എഫ് ചെയർമാൻ അഡ്വ. കെ എം സലിം , , ഡി സി സി ജനറൽ സെക്രട്ടറി പി. പി എൽദോസ് , മണ്ഡലം പ്രസിഡന്റ് സാബു ജോൺ, കോൺഗ്രസ് നേതാക്കളായ പി പി ജോളി , സജി ടി ജേക്കബ് , ബിജു പുളി ക്കൻ , സി ജെ ജിഷാദ്, , സി സി ചങ്ങാലി മറ്റം ബിനു സ്കറിയ , കെ എൻ സാബു വി എം സിദ്ധിഖ് രതീഷ് ചങ്ങാലി മറ്റം ,ജോബി വണ്ടനാക്കര ,സാജു കുന്നപ്പിള്ളി, രമ രാമകൃഷ്ണൻ ,ഷാൻ റി അബ്രാഹം, ഡെയ്സി ജോസ് ,സിനിജ സനിൽ അജി സാജു തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.