പഠനോത്സവ മികവിൽ ഈസ്റ്റ് മാറാടി സ്കൂൾ

ഈസ്റ്റ് മാറാടി സ്കൂളിലെ 2019-20 അക്കാദമിക വർഷത്തെ പാഠ്യപ്രവർത്തനങ്ങളുടെ ദൃശ്യാവതരണം ‘പഠനോത്സവം 2020’ മാറാടി മണ്ണത്തൂർ കവലയിൽ വച്ച് നടത്തി.പഠനോത്സവത്തിന്റെ ഉദ്ഘാടനം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവൻ നിർവഹിച്ചു.പഞ്ചായത്ത് അംഗം ബാബു തട്ടാർകുന്നേൽ,വില്ലേജ് വനിതാ സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ.ചിന്നമ്മ വർഗീസ്, എം.പി.ടി.എ പ്രസിഡന്റ് സിനിജ സനിൽ,പി.ടി.എ പ്രസിഡന്റ്.പി.റ്റി അനിൽകുമാർ,പ്രിൻസിപ്പൽ റോണി മാത്യു, എച്ച്.എം സജി കുമാർ,സ്റ്റാഫ് സെക്രട്ടറി ഗിരിജ എം.പി, സ്കൂൾ കൗൺസിലർ ഹണി വർഗീസ്, രതീഷ് വിജയൻ, ഷീബ എം ഐ, വിനോദ് ഇ ആർ, പൗലോസ് റ്റി, ഗ്രേസി കുര്യൻ, പ്രീന എൻ ജോസഫ്, ഷീനനൗഫൽ, ആശ, തുടങ്ങിയവർ സംസാരിച്ചു.വിദ്യാർത്ഥികൾ ക്ലാസ്സ്മുറികളിൽ നിന്ന് ആർജിച്ച പഠനമികവുകളുടെ സർഗ്ഗാത്മക ആവിഷ്കാരം പുതുമയുള്ള അനുഭവമായി. പൊതുവിദ്യാഭ്യാസത്തിന്റെ മികവും മേന്മയും പൊതുജനങ്ങളിലേക്ക് എത്തിക്കുവാൻ ഈ പരിപാടിക്ക് സാധിച്ചുവെന്ന് ക്ലസ്റ്റർ കോർഡിനേറ്റർ സിജി പറഞ്ഞു. മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ മാറാടി ഗ്രാമപഞ്ചായത്തിനും, മികച്ച പരിസ്ഥിതി പ്രവർത്തക അവാർഡ് നേടിയ ശോഭന ടീച്ചർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സജീവപങ്കാളിത്തത്താൽ പഠനോത്സവം മികവുറ്റതായിരുന്നു.