നാടന്‍ കൊയ്ത്ത് പാട്ടിന്റെ താളമേളത്തോടെ കുന്നപ്പിള്ളി പാടശ്ശേഖരത്ത് കൊയ്ത്ത് ഉത്സവം.

മൂവാറ്റുപുഴ: നാടന്‍ കൊയ്ത്ത് പാട്ടിന്റെ താളമേളത്തോടെ കുന്നപ്പിള്ളി പാടശ്ശേഖരത്ത് കൊയ്ത്ത് ഉത്സവം. പായിപ്ര ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡിലെ പേഴയ്ക്കാപ്പിള്ളി കുന്നപ്പിള്ളി പാടശ്ശേഖരത്തെ തരിശായി കിടന്ന ആറ് ഏക്കര്‍ സ്ഥലത്താണ് കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ കൃഷി ഇറക്കിയത്. ഉമ ഇനത്തില്‍പെട്ട വിത്താണ് വിതച്ചത്. കൊയ്ത്ത് ഉത്സവത്തിന് ജനപ്രതിനിധികളും, നാട്ടുകാരും, കര്‍ഷകരും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും എത്തിയതോടെ കൊയ്ത്ത് ഉത്സവം ആഘോഷമായി മാറി. കൊയ്ത്ത് ഉത്സവത്തിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി.ഇബ്രാഹിം, പഞ്ചായത്ത് മെമ്പര്‍ വി.എച്ച്.ഷഫീഖ്, സി.പി.എം ലോക്കല്‍ സെക്രട്ടറി ആര്‍.സുകുമാരന്‍, മുന്‍പഞ്ചായത്ത് മെമ്പര്‍ വി.എം.നവാസ്, മൂവാറ്റുപുഴ കൃഷി എ.ഡി.എ ടാനി തോമസ്, പായിപ്ര കൃഷി ഓഫീസര്‍ മെന്‍സി തോമസ്, പേഴയ്ക്കാപ്പിള്ളി സ്‌കൂള്‍ പി.ടി.എ വൈസ്പ്രസിഡന്റ് ഫൈസല്‍ മുണ്ടങ്ങാമറ്റം, കുടുംബശ്രീ സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ സിനി സുധീഷ്, കെ.കെ.ഇബ്രാഹിം കുന്നപ്പിള്ളി, പേഴയ്ക്കാപ്പിള്ളി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍ സംമ്പന്ധിച്ചു.
ചിത്രം- പേഴയ്ക്കാപ്പിള്ളി കുന്നപ്പിള്ളി പാടശേഖരത്ത് നടന്ന കൊയ്ത്ത് ഉത്സവം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു….