വന്യമൃഗശല്യത്തിനെതിരെ സർക്കാരിന്റെ ഇടപെടൽ വേണം പി.ജെ ജോസഫ്

കോതമംഗലം: കോട്ടപ്പടി പിണ്ടിമന, കീരംപാറ കവളങ്ങാട് കുട്ടമ്പുഴ പഞ്ചായത്തുകളിൽ രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നും ഈ പ്രദേശങ്ങളിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്നും മുൻ മന്ത്രി പി.ജെ ജോസഫ് ആവശ്യപ്പെട്ടു. വന്യമ്യഗശല്യത്തിനെതിരെ കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡി.എഫ് ഓ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനമേഖലയിൽ ഭക്ഷണത്തിനും വെള്ളത്തിനും കുറവു വന്നതാണ് വന്യമൃഗങ്ങൾ കൂട്ടമായി ജനവാസ മേഖലയിലിറങ്ങാൻ കാരണം. ഈ പ്രശ്നം പരിഹരിക്കാൻ വനം വകുപ്പ് അധികാരികൾ തയ്യാറായിട്ടില്ല. കേരളാ കോൺഗ്രസ് പാർട്ടി എന്നും കർഷകർക്കൊപ്പം നിലകൊള്ളും. അതു കൊണ്ട് താലൂക്കിലെ മുഴുവൻ മേഖലകളിലും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതു വരെ കേരള കോൺഗ്രസ് പാർട്ടി ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പു നൽകി. മനുഷ്യനെ ആക്രമിക്കുന്നവന്യ ജീവികളെ പ്രതിരോധിക്കുമ്പോൾ ജീവഹാനി സംഭവിച്ചാൽ അതിന് കാരണക്കാരായ വരുടെ പേരിൽ ക്രിമിനൽ നടപടി സ്വീകരിക്കുന്ന നിയമം തിരുത്തണം’ കോട്ടപ്പടി മുതൽ കീരമ്പാറ വരെ വനാതിർത്തിയിൽ ട്രഞ്ച് കുഴിച്ച് ഫെൻസിംഗ് സ്ഥാപിക്കുക, ഇതിന് സാധിക്കാത്ത സ്ഥലങ്ങളിൽ റെയിൽഫെൻസിഗ് സ്ഥാപിക്കുക, കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകുക, കാർഷിക കടങ്ങൾ എഴുതിതള്ളുക സ്വർണ്ണ പണയമുൾപ്പടെ സബ്സിഡിയോട് കൂടിയ വായ്പകൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത്. കെ.എസ് ആർ ടി സി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ന്ശേഷം ഡിഎഫ് ഓ ഓഫീസിനു മുമ്പിൽ നടത്തിയ ധർണയിൽ നിയോജക മണ്ഡലം പ്രസിഡൻറ് എ റ്റി.. പൗലോസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം സംസ്ഥാന സെക്രട്ടറി ഡോ.ലിസി ജോസ്, ജോമി തെക്കെക്കര, റോയി സ്കറിയ, കെ.കെ കോ യാൻ, ജോർജ് അമ്പാട്ട്, സി.കെ സത്യൻ, ജോസ് അരഞ്ഞാണിയിൽ എൽദോസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.