പള്ളി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ വിശ്വാസമില്ലാത്തവര്‍: ജോണി നെല്ലൂര്‍

കോതമംഗലം: ചെറിയപള്ളി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ ബൈബിള്‍ വിശ്വാസം ഇല്ലാത്തവരാണെന്നു മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍. മാര്‍ത്തോമ്മാ ചെറിയപള്ളി സംരക്ഷിക്കാന്‍ മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന്റെ 80-ാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറിയപള്ളി ജംഗ്ഷനില്‍ ഒരുക്കിയ പ്രത്യേക പന്തലില്‍ നടന്ന സമ്മേളനത്തില്‍ കണ്‍വീനര്‍ എ.ജി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.എ. നൗഷാദ്, ഷിബു തെക്കുംപുറം, കെ.പി. ബാബു, എ.ടി.പൗലോസ്, എന്‍.സി. ചെറിയാന്, മഞ്ജു സിജു, ഭാനുമതി രാജു, ഷമീര്‍ പനയ്ക്കല്‍, ബിനു ചെറിയാന്, എബി ഏബ്രഹാം, ആന്റണി പാലക്കുഴി, കെ.ഐ. ജേക്കബ്, ബെന്നി നടുവത്ത്, പി.എ. സോമന്, പി.ടി. ജോണി, പി.എസ്. നജീബ്, ജോര്‍ജ് എടപ്പാറ എന്നിവര്‍ പ്രസംഗിച്ചു.