കോതമംഗലം എം. എ. കോളേജിൽ ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീർത്ത് വിദ്യാർഥികൾ

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും, എക്സൈസ് വിഭാഗത്തിന്റെയും, ആഭിമുഖ്യത്തിൽ മദ്യത്തിനും , മയക്കുമരുന്നിനുമെതിരെ സംഘടിക്കുക എന്ന ലക്ഷ്യവുമായി മനുഷ്യ ചങ്ങല തീർത്തു.അധ്യാപക -അനധ്യാപകരും, വിദ്യാർത്ഥികളും ഒരേ മനസോടെ കൈകോർത്തു പിടിച്ചു ഒരു മനുഷ്യ ചങ്ങലതീർത്തു ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ഏറ്റു ചൊല്ലി. കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് ലഹരി വിരുദ്ധ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.ചടങ്ങിൽ കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.എം . കാസിം ആശംസകൾ അർപ്പിച്ച് സംസാരിച്ചു. എം. എ. കോളേജിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ കൺവീനർ ഡോ. മാത്യൂസ് ജേക്കബ്, ശ്രീ. പ്രദീപ് ജോസഫ് എന്നിവ ചടങ്ങിന് നേതൃത്വം കൊടുത്തു

Leave a Reply

Back to top button
error: Content is protected !!