മുങ്ങാംകുന്ന്സെന്റ് ഇഗ്നാത്തിയോസ് ഓർത്തഡോക്സ് കുരിശുപള്ളി കൂദാശയും മാർ ഏലിയാസ് തൃതിയൻ ബാവയുടെ ഓർമ്മപ്പെരുന്നാളും

കൂത്താട്ടുകുളം : പാലക്കുഴ സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ മുങ്ങാംകുന്ന്സെന്റ് ഇഗ്നാത്തിയോസ് ഓർത്തഡോക്സ് കുരിശുപള്ളി കൂദാശയും മാർ ഏലിയാസ് തൃതിയൻ ബാവയുടെ ഓർമ്മപ്പെരുന്നാളും ഇന്നും നാളെയും ആഘോഷിക്കും എന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.1930ൽ കുളിരാങ്കൽ മത്തായി കാരണവരാണ് കുരിശടിക്ക് തുടക്കം കുറിച്ചത്. ജീർണാവസ്ഥയിലായ കുരിശടി നാട്ടുകാരും ഇടവകക്കാരും ചേർന്നാണ് പുനർനിർമ്മിച്ചത്. ഇന്ന് വൈകുന്നേരം 6ന് കിഴക്കേ കുരിശിൽ നിന്നും മൂങ്ങാംകുന്ന് കുരിശിലേക്ക് പ്രദക്ഷിണം തുടർന്ന് നടക്കുന്ന കൂദാശക്ക് ഇടവക മെത്രാപ്പോലീത്ത ഡോ.തോമസ് മാർ അത്താനിയോസിസ് നേതൃത്വം നൽകും. നാളെ രാവിലെ 8ന് വിശുദ്ധ കുർബ്ബാന, പ്രദക്ഷിണം, നേർച്ച, നടക്കും. വാർത്ത സമ്മേളനത്തിൽ വികാരി ഫാ.ഷിബു കുര്യൻ കൺവീനർമാരായ ഡോ. ബാബു തോമസ് കുളിരാങ്കൽ, പി.എം.മത്തായി, ബിജു ജോർജ്, ട്രസ്റ്റിമാരായ മത്തായി കാപ്പിൽ, സാജൻ വടക്കേക്കുറ്റ് സെക്രട്ടറി അഡ്വ.ജെമറിൻ ഈപ്പൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോ : കൂദാശ ചെയ്യുന്ന മുങ്ങാംകുന്ന്സെന്റ് ഇഗ്നാത്തിയോസ് ഓർത്തഡോക്സ് കുരിശുപള്ളി.