അയല്‍പക്കംപിറവം
ജൈവപച്ചക്കറിക്കൃഷി തുടങ്ങി

കൂത്താട്ടുകുളം: പാന്പാക്കുട ബ്ലോക്ക് മോഡല്‍ അഗ്രോ സര്‍വീസ് സൊസൈറ്റി ഗ്രീന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ കൂത്താട്ടുകുളം നഗരസഭയിലെ ചോരക്കുഴി പാടശേഖരത്തില്‍ തരിശുകിടന്ന രണ്ടേക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറിക്കൃഷി ആരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ഫെസിലിറ്റേറ്റര്‍ വി.സി. മാത്യു അധ്യക്ഷത വഹിക്കും. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഫിലിപ് വര്‍ഗീസ്, കൃഷി ഓഫീസര്‍ ബെന്നി കെ. മാത്യു, കെ.കെ. അയ്യപ്പന്‍കുട്ടി, ആശ ഷാജന്, പി.ടി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.