അയല്‍പക്കംപിറവം
കൂത്താട്ടുകുളത്ത് ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു.

കൂത്താട്ടുകുളം : വെസ്റ്റ് ബംഗാൾ സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് അപകടമുണ്ടായത്. പിറവം ഭാഗത്തു നിന്നും കൂത്താട്ടുകുളത്തെക്ക് വരികയായിരുന്ന ബൈക്ക് ഒലിയപ്പുറം കവലയ്ക്കു സമീപം വച്ച് നിയന്ത്രണം വിട്ട് റോഡരികിലെ കരിങ്കൽ ഭിത്തിയിൽ ഇടിക്കുക ആയിരുന്നു. വെസ്റ്റ് ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ എസ്. കെ. ജൂവൽ (20)ആണ് മരണമടഞ്ഞത്, ഒപ്പമുണ്ടായിരുന്ന സദാം (20) നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇരുവരും തിരുമാറാടി വാളിയപാടത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മരിച്ച ജുവലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സർക്കാർ ചെലവിൽ നാട്ടിലെത്തിക്കും.
ഫോട്ടോ : ഒലിയപ്പുറത്ത് അപകടത്തിൽപ്പെട്ട ബൈക്ക്.