കൊയ്ത്ത് യന്ത്രം ഇറക്കുവാൻ സൗകര്യമില്ല.കർഷകർ പ്രതിസന്ധിയിൽ.

കോലഞ്ചേരി :ഐക്കാരനാട്‌ പഞ്ചായത്തിലെ 13 ആം വാർഡ് പാങ്കോട് കാവുംതാഴം പാടശേഖരത്തിലെ നെൽകർഷകർ വിളവെടുക്കാനാവാതെ ആശങ്കയിലാണ്.വിളവെടുക്കുന്നതിന് വേണ്ടി യന്ത്ര സാമഗ്രികൾ പാടത്തേക്ക് ഇറക്കുന്നതിനുള്ള റാമ്പ് തകർന്നതോടെയാണ് കർഷകർ ദുരിതത്തിലായത്.താഴ്ന്ന പ്രദേശമായ പാടശേഖരത്തിലേക്ക് ഇറങ്ങുന്നതിനു വേണ്ടി നിർമ്മിച്ച റാമ്പ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നിരവധി തവണ അധികൃതരെ സമീപിച്ചിരുന്നു.എന്നാൽ ഫണ്ട് ഇല്ലെന്ന കാരണം പറഞ്ഞു വിഷയം അവഗണിക്കുകയാണെന്നും പാകമായ നെൽകൃഷി ഇതുമൂലം വിളവെടുക്കാൻ സാധിക്കുന്നില്ലെന്നും കർഷകർ പറഞ്ഞു. ഉടനടി വിഷയത്തിനൊരു ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് കർഷകർ ഒന്നടങ്കം ആവശ്യപ്പെടുന്നു.

Leave a Reply

Back to top button
error: Content is protected !!