കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ ആയവന ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച കേര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം 30ന്

മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും.
മൂവാറ്റുപുഴ: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, ആയവന ഗ്രാമപഞ്ചായത്തുകളിലായി നടപ്പിലാക്കും. പദ്ധതിയ്ക്കായി കൃഷി വകുപ്പില്‍ നിന്നും 50-ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഈമാസം 30ന് വൈകിട്ട് മൂന്നിന് വാഴക്കുളത്ത് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജനപ്രതിനിധികള്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സംമ്പന്ധിക്കും. കേര ഗ്രാമം പദ്ധതി നടപ്പിലാക്കുന്നതിന് കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, ആയവന ഗ്രാമപഞ്ചായത്തുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് നാളികേര ഉല്പാപദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര ഗ്രാമം പദ്ധതി സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്. രോഗബാധിതയായ തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തെങ്ങിന്‍ തൈകള്‍ നടുന്നതടക്കുമുള്ള സംയോജിത കൃഷിപരിപാലനം, കിണര്‍ , മോട്ടോര്‍, ലിഫ്റ്റ് ഇറിഗേഷന്‍ പ്രൊജക്ടുകള്‍ അടക്കമുള്ള ജലസേചന പദ്ധതികള്‍, യന്ത്രങ്ങള്‍, മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളുടെ ഉലാപാദനവും, വിപണനം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത പ്രസിഡന്റ് ചെയര്‍മാനും, കൃഷി ഓഫീസര്‍ കണ്‍വീനറുമായി രൂപികരിക്കുന്ന പഞ്ചായത്ത് തല ടെക്നിക്കല്‍ റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി നിര്‍വ്വഹണം. പഞ്ചായത്ത് തല കര്‍ഷക സമതിയും, വാര്‍ഡ് തല കേരസമതിയും പദ്ധതിക്കായി രൂപികരിക്കും. കാര്‍ഷീക മേഖലയായ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ തെങ്ങ് കൃഷി ഉണ്ടായിരുന്ന പഞ്ചായത്തുകളായ കല്ലൂര്‍ക്കാട്, മഞ്ഞല്ലൂര്‍, ആയവന പഞ്ചായത്തുകള്‍, എന്നാല്‍ റബ്ബര്‍അടക്കമുള്ള കൃഷിയുടെ കടന്നുവരവും, നാളികേരത്തിന്റെ വിലയിടിവും, തെങ്ങുകള്‍ക്കുണ്ടാകുന്ന സാക്രമീക രോഗങ്ങളും ഉണ്ടായതോടെ തെങ്ങു കൃഷിയെ പിന്നോട്ട് അടിപ്പിക്കുകയായിരുന്നു. തെങ്ങുകൃഷിയുടെ പഴയ പ്രധാപകാലം പഞ്ചായത്തില്‍ വീണ്ടെടുക്കാനാണ് കേരഗ്രാമം പദ്ധതിയ്ക്കായി മഞ്ഞള്ളൂര്‍, കല്ലൂര്‍ക്കാട് ആയവന പഞ്ചായത്തുകളെ തെരഞ്ഞെടുത്തതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നിയോജക മണ്ഡലത്തിലെ പായിപ്ര, വാളകം ഗ്രാമപഞ്ചായത്തുകളിലും, മൂവാറ്റുപുഴ നഗരസഭയിലും കേര ഗ്രാമം പദ്ധതി നടപ്പിലാക്കിയിരുന്നു. പദ്ധതിക്കായി കൃഷി വകുപ്പില്‍ നിന്നും 50.17 ലക്ഷം രൂപയും അന്ന് അനുവദിച്ചിരുന്നു.