അയല്‍പക്കംപിറവം
റോഡില്‍ വീണ ഓയില്‍ കഴുകി വൃത്തിയാക്കി അഗ്നിരക്ഷാ സേന

കൂത്താട്ടുകുളം: എംസി റോഡില്‍ വീണ ഓയില്‍ അഗ്നിരക്ഷാ സേനയെത്തി കഴുകി വൃത്തിയാക്കി.ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ടിബി ജംഗ്ഷനു സമീപം വ്യാപാര സ്ഥാപനത്തിലേക്ക് എത്തിച്ച എന്ജിന് ഓയില്‍ ബാരല്‍ റോഡിലേക്ക് മറിഞ്ഞാണ് റോഡില്‍ ഓയില്‍ പരന്നത്.
ഇതില്‍ വാഹനങ്ങള്‍ തെന്നിനീങ്ങാന്‍ തുടങ്ങിയതോടെ ഗതാഗതവും തടസപ്പെട്ടു. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെത്തി റോഡ് കഴുകി വൃത്തിയാക്കുകയായിരുന്നു. പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു.