ലഹരി വിരുദ്ധ സന്ദേശവുമായി വാഴക്കുളം ബത്‌ലഹേം ഇന്റര്‍നാഷണല്‍

മൂവാറ്റുപുഴ : സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിയെ ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി വാഴക്കുളം ബത്‌ലഹേം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച സേ നോ ടു ഡ്രഗ്‌സ് പരിപാടി ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. പോലീസ്, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെ നടന്ന ക്യാമ്പയിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ എക്‌സൈസ് ഓഫീസില്‍ വച്ച് മൂവാറ്റുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ. സതീഷ് ഫ്‌ളാഗ് ഓഫ് ചെയ്തു.
രണ്ട് ഘട്ടങ്ങളായി ക്രമീകരിച്ചിരുന്ന പരിപാടിയുടെ ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കയറിയിറങ്ങി ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തിവയ്ക്കുന്ന ഭീകരതയെ കുറിക്കുന്ന സന്ദേശവും നോട്ടീസും കൈമാറി. രണ്ടാംഘട്ടത്തില്‍ മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ലഹരിയുടെ ദൂശ്യവഷങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി കുട്ടികള്‍ ചിട്ടപ്പെടുത്തിയ തെരുവ് നാടകവും അരങ്ങേറി. തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ ക്ലാസ്സിന് മൂവാറ്റുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ. സതീഷ് നേതൃത്വം നല്‍കി.ബത്‌ലഹേം ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.ഒ. ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജോയി മാനുവല്‍, ജിനി സോഹന്‍ലാല്‍, സബിത സുമേഷ്, അനു സി.എം. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച തൊടുപുഴയിലും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ബോധവത്ക്കരണം നടത്തിയിരുന്നു. അടുത്ത തിങ്കളാഴ്ച കോതമംഗലത്തും കുട്ടികള്‍ ഇതേ ആശയവുമായി ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുന്നതാണ്. കഴിഞ്ഞ വര്‍ഷവും ബത്‌ലഹേം സ്‌കൂള്‍ നടത്തിയ സേ നോ ടു പ്ലാസ്റ്റിക് എന്ന പരിപാടിയുടെ വിജയമാണ് കുട്ടികളെ ഈ വര്‍ഷവും പുതിയൊരാശയത്തിലേക്ക് നയിച്ചത് എന്ന അക്കാഡമിക് സൂപ്പര്‍വൈസര്‍ സിദ്ധു ഡി. പറഞ്ഞു.

ചിത്രം-വാഴക്കുളം ബത്‌ലഹേം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച സേ നോ ടു ഡ്രഗ്‌സ് പരിപാടിയുടെ ഭാഗമായി നടന്ന തെരുവ് നാടകം…………………….

Leave a Reply

Back to top button
error: Content is protected !!