പൗരത്വ ഭേദഗതി ബില്ല്; മുളവൂരില്‍ പ്രതിഷേധറാലി എട്ടിന്

മൂവാറ്റുപുഴ: ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായി പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈ മാസം എട്ടിന് വൈകിട്ട് നാലിന് മുളവൂര്‍ മഹല്ല് ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടക്കും. പതുപ്പാടി ജുമാമസ്ജിദ് അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന റാലി ഹെല്‍ത്ത് ജംഗ്ഷന്‍, ചിറപ്പടി, പി.ഒ.ജംഗ്ഷന്‍, വായനശാലപ്പടി ചുറ്റി  മുളവൂര്‍ പൊന്നിരിയ്ക്കപ്പറമ്പില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ എം.പി, എം.എല്‍.എ, വിവിധ മത, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിക്കും. പൊന്നിരിക്കപ്പറമ്പ് ദാറുസ്സലാം മദ്രസ ഹാളില്‍ നടന്ന യോഗം മുളവൂര്‍ സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം എം.ബി.അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. എം.എം.സീതി സ്വാഗതം പറഞ്ഞു. പി.എം.സിദ്ധീഖ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഫൈസല്‍ മൗലവി, ഷക്കീര്‍ ബാഖവി, നൂറുദ്ദീന്‍ സഖാഫി, കെ.എ.അഷറഫ് ബാഖവി, എസ്.എ.അബ്ദുല്ല മൗലവി, ടി.എം.ഹനീഫ അഷറഫി, ടി.എസ്.സൈനുദ്ദീന്‍ മൗലവി, ഷംസുദ്ദീന്‍ മൗലവി, കെ.എം.പരീത്, ഒ.എം.സുബൈര്‍, പി.എ.അലിയാര്‍, സൈനുദ്ദീന്‍ ചിരണ്ടായം, അഷറഫ് തോരശ്ശേരി, മക്കാര്‍ മാണിക്കന്‍, ബക്കര്‍ പാറക്കകുടി, ടി.എച്ച്.കോയാന്‍, എം.എസ്.മുഹമ്മദ്, പി.എ.അസീസ്, കെ.എം.ഷക്കീര്‍, ഇബ്രാഹിം മരങ്ങാട്ട്, ഷാജഹാന്‍ പള്ളിത്താഴത്ത്, അലിമുത്ത്, ഷാജു മുഹമ്മദ്, മുജീബ്.കെ.എ, എ.പി.ഇബ്രാഹിം, പി.എ.അബ്ദുല്‍ അസീസ് എന്നിവര്‍ സംമ്പന്ധിച്ചു. മതപണ്ഡിതന്‍മാര്‍ രക്ഷാധികാരികളും, മുളവൂരിലെ എല്ലാ മസ്ജിദ് ഭാരവാഹികളും ഉള്‍കൊള്ളുന്ന മഹല്‍ ഏകോപന സമിതിയെ യോഗം തെരഞ്ഞെടുത്തു. എം.ബി.അബ്ദുല്‍ ഖാദര്‍ മൗലവി (ചെയര്‍മാനും) എം.എം.സീതി മുളാട്ട് (കണ്‍വീനറും) സൈനുദ്ദീന്‍ ചിരണ്ടായം(ട്രഷറര്‍) തുടങ്ങിയവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു.

ചിത്രം- മുളവൂര്‍ ദാറുസ്സലാം മദ്രസയില്‍ നടന്ന മുളവൂര്‍ മഹല്ല് ഏകോപന സമിതി യോഗം എം.ബി.അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്യുന്നു…..  

Leave a Reply

Back to top button
error: Content is protected !!