യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഷാഹിന്‍ ബാഗ് സ്‌ക്വയറിന് ഐക്യദാര്‍ഡ്യ സമ്മേളനം നാളെ മുളവൂരില്‍

മൂവാറ്റുപുഴ: പൗരത്വ ഭേദഗതി ബില്ലിനെതിരെ ഷാഹിന്‍ ബാഗ് സ്‌ക്വയറില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട് മുസ്ലിം യൂത്ത് ലീഗ് മുളവൂര്‍ ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ(വെള്ളി) വൈകിട്ട് നാലിന് പ്രകടനവും പൊതുസമ്മേളനവും നടക്കും. മുളവൂര്‍ ചിറപ്പടിയില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം മുസ്ലിം ലീഗ് ജില്ലാ വൈസ്പ്രസിഡന്റ് പി.എം.അമീറലി ഫ്‌ളാഗോഫ് ചെയ്യും. പൊന്നിരിക്കപ്പറമ്പില്‍ നടക്കുന്ന പൊതുസമ്മേളനം മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ഡിവിഷന്‍ പ്രസിഡന്റ് പി.എ.ആരിഫ് അധ്യക്ഷത വഹിക്കും. സെക്രട്ടറി വി.കെ.റിയാസ് സ്വാഗതം പറയും. പ്രമുഖ കോളമിസ്റ്റും, മാധ്യമപ്രവര്‍ത്തകനുമായ പി.ബി.ജിജീഷ്, മുസ്ലിം യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുല്‍മജീദ്, സെക്രട്ടറി വി.ഇ.അബ്ദുല്‍ഗഫൂര്‍ എന്നിവര്‍ സംസാരിക്കും.