മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ലിസി ജോളി വിജയിച്ചു .

മൂവാറ്റുപുഴ:മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ലിസി ജോളി വിജയിച്ചു .കേരളകോൺഗ്രസിലെ ജോസഫ് വിഭാഗം ജോസി ജോളി വട്ടക്കുഴി മുന്നണി ധാരണ പ്രകാരം രാജിവച്ച ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.13 അംഗ സമിതിയിൽ എൽ ഡി എഫിന് അഞ്ചും,യുഡിഎഫിന് എട്ടും അംഗങ്ങളാണുള്ളത്.യു ഡി എഫിലെ എട്ടുപേരിൽ നാലുപേർ വിവിധ കേരളാകോൺഗ്രസ് ഗ്രൂപ്പികളിൽ നിന്നുള്ളവരാണ്.യു ഡി എഫ്  ധാരണയനുസരിച്ച് പ്രസിഡന്റ് പദവി ആദ്യ രണ്ട് വര്‍ഷം കോണ്‍ഗ്രസ്സിനും,അവസാന മൂന്ന് വര്‍ഷം കേരള കോണ്‍ഗ്രസ്സ് (എം) വിഭാഗത്തിനും എന്നതായിരുന്നു.കേരളകോൺഗ്രസിലെ ധാരണപ്രകാരം അവസാന മൂന്ന് വര്‍ഷത്തിലെ  ആദ്യ  ഒന്നര വര്‍ഷം ജോസഫ് വിഭാഗത്തിലെ ജോസി ജോളിക്കും  അവസാന ഒന്നര വര്‍ഷം മാണി വിഭാഗത്തിലെ അഡ്വ. ചിന്നമ്മ ഷൈനും  എന്നതായിരുന്നു.കേരള കോണ്‍ഗ്രസ്സിലെ ധാരണപ്രകാരമുള്ള സമയം  കഴിഞ്ഞിട്ടും  പ്രസിഡന്റായ ജോസി  ജോളി തുടർന്ന സാഹചര്യത്തിൽ കേരള കോണ്‍ഗ്രസ്സ് (എം) മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റി യു.ഡി.എഫ്. നേതൃത്വത്തിന് കത്ത് നല്‍കിയതിനെ തുടര്‍ന്നായിരുന്നു രാജി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ഘടക കക്ഷിയായ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജോളി നെടുങ്കല്ലേലിന്റെ  ഭാര്യ ലിസി ജോളിയെ ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ്സ് (എം) അംഗം അഡ്വ. ചിന്നമ്മ ഷൈന്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. തിരഞ്ഞെടുപ്പിൽ യു ഡി എഫിന് ഏഴും,എൽ ഡി എഫിന് അഞ്ചും വോട്ടുകൾ വീതം ലഭിച്ചു.

Leave a Reply

Back to top button
error: Content is protected !!