അയല്‍പക്കംകോലഞ്ചേരി
ആറടിയിലേറെ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

മൂവാറ്റുപുഴ : വീട്ടൂര്‍ പട്ടികവിഭാഗം കോളനിയില്‍ നിന്നും ആറടിയിലേറെ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ വനപാലകര്‍ പിടികൂടി. ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് കോടനാടു നിന്നും എത്തിയ സ്പെഷ്യല്‍ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്സ് സംഘമാണ് മൂര്‍ഖനെ പിടികൂടിയത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അനീഷ, സിജു, സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പാമ്പിനെ പിടികൂടിയത്.