ഇലാഹിയ എഞ്ചിനീയറിംഗ് കോളേജില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ്

മൂവാറ്റുപുഴ: മഹാത്മ ഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് എ.പി.ജെ.അബ്ദുല്‍കലാം സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴിലുള്ള എന്‍.എസ്.എസ് സെല്ലിന്റെയും മൂവാറ്റുപുഴ എക്‌സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മുളവൂര്‍ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജില്‍ ലഹരി വിരുദ്ധ അവബോധ പരിപാടി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന ഉന്നത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ഉദ്ഘാടനം എന്‍.എസ്.എസ്.റീജ്യയണല്‍ ഓഫീസര്‍ ഡോ.ജയ്.എം.പോള്‍ നിര്‍വ്വഹിച്ചു. ലഹരി വിരുദ്ധ പരിപടിയോടനുബന്ധിച്ച് നടന്ന ചിത്രരചന മത്സരത്തില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നായി 30-ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ വൈ.പ്രസാദ് നിര്‍വ്വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മുഹമ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ബ്ലെസ്സണ്‍ പോള്‍, എം.അരുണ്‍കുമാര്‍, ശഫാന്‍ സലാം എന്നിവര്‍ സംസാരിച്ചു.
ചിത്രം-മുളവൂര്‍ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജില്‍ ലഹരിക്കെതിരെ നടന്ന ബോധവല്‍ക്കരണ ക്ലാസ്സ് മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ വൈ.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു…..എം.അരുണ്‍കുമാര്‍, ശഫാന്‍ സലാം,ഡോ.മുഹമ്മദ് സിദ്ദീഖ്, ഡോ.ജയ്.എം.പോള്‍, ബ്ലെസ്സണ്‍ പോള്‍ എന്നിവര്‍ സമീപം…….