മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ ദിനാഘോഷവും രോഗി ബന്ധു സംഗമവും

മൂവാറ്റുപുഴ: പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് ദീര്‍ഘകാല രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കൊപ്പം ആശ്വാസത്തിന്റെ തിരി നാളമായി കേരള സര്‍ക്കാരിന്റെ സാന്ത്വന പരിചരണ പദ്ധതി ,അരികെ, സാന്ത്വനമേകാന്‍ അയല്‍കണ്ണികള്‍ എന്ന പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നടന്ന പാലിയേറ്റീവ് കെയര്‍ ദിനാചരണവും രോഗി ബന്ധു സംഗമവും നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉമാമത്ത് സലീം അധ്യക്ഷത വഹിച്ചു. സൗജന്യ വീല്‍ചെയര്‍ വിതരണം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം.സീതിയും, രോഗികള്‍ക്കുള്ള ക്വിറ്റ് വിതരണം വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ഗിരീഷ് കുമാറും, പാലിയേറ്റീവ് സന്ദേശം ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയനും നിര്‍വ്വഹിച്ചു. പി.പി.നിഷ, പി.വൈ.നൂറുദ്ദീന്‍, ഷാലിന ബഷീര്‍, കെ.ബി.ബിനീഷ് കുമാര്‍, ഡോ.സോമു, ജാഫര്‍ സാദിഖ്, അഡ്വ.പോള്‍ ചാത്തംകണ്ടം, റോസി ദേവസ്യ, ജോര്‍ജ് എബ്രാഹം എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജെ.സുരേഷ് സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ ഷൈലജ അശോകന്‍ നന്ദിയും പറഞ്ഞു. വിവിധ സന്നദ്ധസംഘടനകള്‍ നല്‍കിയ ക്വിറ്റുകള്‍ രോഗികള്‍ക്ക് വിതരണം ചെയ്തു. ആശുപത്രിയില്‍ പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി തുണിസഞ്ചികളിലാണ് ക്വിറ്റുകള്‍ തയ്യാറാക്കിയിരുന്നത്.
ചിത്രം- മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നടന്ന പാലിയേറ്റീവ് കെയര്‍ ദിനാഘോഷം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ.സഹീര്‍ ഉദ്ഘാടനം ചെയ്യുന്നു…..കെ.ബി.ബിനീഷ്‌കുമാര്‍, പി.വൈ.നൂറുദ്ദീന്‍, ഡോ.ആശ വിജയന്‍, സി.എം.സീതി, ഷൈലജ അശോകന്‍, പ്രമിള ഗിരീഷ്‌കുമാര്‍, ഷാലിന ബഷീര്‍, ഉമാമത്ത് സലീം, അഡ്വ.പോള്‍ ചാത്തംകണ്ടം, ജോര്‍ജ് എബ്രഹാം എന്നിവര്‍ സമീപം….