കാറില്‍ കുടുങ്ങിയ ഒരു വയസുകാരിയെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി.

മൂവാറ്റുപുഴ: കാറില്‍ കുടുങ്ങിയ ഒരു വയസുകാരിയെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പിള്ളി വട്ടക്കാവുങ്കല് അജിത്തിന്റെ മകള്‍ ചിപ്പിയാണ് ഇന്നോവ കാറിനുള്ളില്‍ കുടുങ്ങിയത്. ഇന്നലെ ഉച്ചയോടെ പിഒ ജംഗ്ഷനിലായിരുന്നു സംഭവം.
കുട്ടിയെ കാറില്‍ ഉറക്കിക്കിടത്തി സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി അജിത്തും ഭാര്യയും മാതാവും പോവുകയായിരുന്നു. തിരികെ എത്തിയപ്പോള്‍ കാര്‍ ലോക്കായ അവസ്ഥയിലായിരുന്നു. താക്കോല്‍ കാറിനകത്തും. അഗ്നിരക്ഷാസേന കാറിന്റെ ഗ്ലാസ് തകര്‍ത്ത് കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു.മാതാപിതാക്കള്‍ കാറില്‍നിന്ന് ഇറങ്ങുന്പോള്‍ ഉറക്കത്തിലായിരുന്ന കുട്ടി പിന്നീട് എഴുന്നേറ്റ് അബദ്ധത്തില്‍ കാര്‍ ലോക്കാക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാസേന അധികൃതര്‍ പറഞ്ഞു. സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ.എം. ജാഫര്‍ഖാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.