വിവാഹ വാഗ്ദാനം നൽകി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ ട്രാവൽ ഏജൻസി ഉടമ പോലീസ് പിടിയിൽ

മുവാറ്റുപുഴ:വിവാഹ വാഗ്ദാനം നൽകി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ സ്ഥാപനയുടമ പോലീസ് പിടിയിൽ. പി.ഓ ജംഗ്ഷനിലെ ട്രാവൽ ഏജൻസി ഉടമ പെഴക്കാപ്പിള്ളി-പള്ളിപ്പടി കുളക്കാടൻകുഴിയിൽ അലി (49)-ണ് കീഴില്ലത്ത് ഒളിവിൽ താമസിക്കുന്നതിനിടെ മുവാറ്റുപുഴ പോലീസിന്റെ പിടിയിലായത്.ഒന്നര വർഷത്തോളം സ്ഥാപന ഉടമ വാഗമൺ,ഗോവ,മൈസൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചതായാണ് മൊഴി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം.പീഡന ശേഷം വിവാഹം ചെയ്യണമെങ്കിൽ മതം മാറാൻ ആവിശ്യപെട്ടതായി പരാതിയിൽ പറയുന്നു.ഇയാൾ ജീവനക്കാരിക്ക് സാമ്പത്തീക സഹായം ഉറപ്പ് നൽകുകയും സഹോദരിക്ക് വിദേശ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.ജോലി ഉപേക്ഷിച് പോയ യുവതിയെ ഇയാൾ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയതോടെ കാഞ്ഞാർ പോലീസിൽ പരാതി നൽകി .തുടർന്ന് കാഞ്ഞാർ പോലീസ് കേസ് മുവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു.കേസ് അന്വേഷിക്കുന്നതിനിടെ ഒളിവിൽ താമസിച്ചു വരികയായിരുന്ന പ്രതിയെ കീഴില്ലത്തുനിന്നും ഇന്നലെ ഉച്ചയോടെ പോലീസ് പിടികൂടി.