നാട്ടിന്‍പുറം ലൈവ്പോത്താനിക്കാട്

ചാത്തമറ്റം ഗവ. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ സ്വയം പ്രതിരോധന പദ്ധതി ‘കരുത്ത് ‘

പോത്താനിക്കാട് : ചാത്തമറ്റം ഗവ. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികളുടെ സ്വയം പ്രതിരോധത്തിനുവേണ്ടി  നടപ്പിലാക്കുന്ന ‘കരുത്ത് ‘ പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന പരിശീലന പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന 32 പെണ്‍കുട്ടികളുടെ പാസിംഗ് ഔട്ട് പരേഡും, ഗ്രീന്‍ ബെല്‍റ്റ് ദാനവും അഡ്വ, ഡീന്‍ കുര്യാക്കോസ്  എം.പി  ഉദ്ഘാടനംചെയ്തു. പൈങ്ങോട്ടൂര്‍  പഞ്ചായത്ത് പ്രസിഡന്‍റ് ഡായി തോമസ്  അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി തായ്ക്കോണ്ടോ പരിശീലനം നല്‍കിയ കോച്ച് സ്റ്റീഫന്‍ മാത്യുവിനെയും, കരുത്ത് പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കിയ പി.എം ബല്‍ക്കീസ്  നെയും ചടങ്ങില്‍ ആദരിച്ചു. പൈങ്ങോട്ടൂര്‍ പഞ്ചായത്തംഗങ്ങളായ സന്തോഷ് കുമാര്‍, ജാന്‍സി ബിജു, പി.ടി.എ പ്രസിഡന്‍റ് ടി.എസ് സന്തോഷ്  പ്രധാനാധ്യാപിക കെ.പി സുജയ, കെ.വി.  ബിജു എന്നിവര്‍ പ്രസംഗിച്ചു.

ഫോട്ടോ കാപ്ക്ഷന്‍ : ചാത്തമറ്റം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍  നടത്തിയ കരുത്ത് – തായ്ക്വോണ്ടോ പാസിംഗ് ഔട്ട് പരേഡും ഗ്രീന്‍ ബെല്‍റ്റ് ദാനവും അഡ്വ. ഡീന്‍ കുര്യാക്കോസ്  എം.പി ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Back to top button
error: Content is protected !!