ക്രൈം
കച്ചേരിത്താഴത്ത് യുവാവിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു …

മുവാറ്റുപുഴ:റോഡരികിൽ നിൽക്കുകയായിരുന്ന ഇതര സംസ്ഥാന യുവാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയും മുഖത്തു ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു.തമിഴ്നാട് സ്വദേശി നാഗരാജ് (25)നെ ആണ് ആക്രമിച്ചത്.
വ്യാഴ്ച രാത്രി 8:30 ഓടെ കച്ചേരിത്താഴത്തായിരുന്നു സംഭവം.ബൈക്കിലെത്തിയ സംഘം നാഗരാജിനോട് തീപ്പെട്ടി ആവിശ്യപ്പെട്ടു.ഇല്ലെന്ന് പറഞ്ഞതോടെ ഇവർ മർദിക്കുകയും ,ബ്ലേഡ് ഉപയോഗിച്ച് മുഖത്തു മുറിവേൽപ്പിക്കുകയുമായിരുന്നു.സംഭവം ശ്രദ്ധയിൽപെട്ട് സമീപത്ത് ഉണ്ടായിരുന്നവർ ഓടിയെത്തിയപ്പോളേക്കും സംഘം കടന്നുകളഞ്ഞു.പരിക്കേറ്റ നാഗരാജനെ നാട്ടുകാർ മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരക്കുഴയിൽ വാടകയ്ക്ക് താമസിക്കുന്ന നാഗരാജൻ പൈനാപ്പിൾ മേഖലയിലെ തൊഴിലാളി ആണ്.