അപകടം
പണ്ടപ്പിള്ളിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

ആരക്കുഴ:-കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.തോക്കുപാറ പുന്നംമൂട്ടിൽ സുധാകരന്റെ മകൻ സുബിൻ(അബിൻ)(19)-ണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 1-ന് പണ്ടപ്പിള്ളി അക്വഡേറ്റ് കടവിലായിരുന്നു അപകടം.മുവാറ്റുപുഴ നിർമല കോളേജ് രണ്ടാം വർഷ സുവോളജി വിദ്യാർത്ഥിയാണ് അബിൻ.മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ഉടൻ അബിൻ താഴെഭാഗത്തേക്ക് മാറിയപ്പോൾ ഒഴുക്കിപെടുകയായിരുന്നു.മുവാറ്റുപുഴയിൽ നിന്നും അഗ്നിശമനസേനാഗങ്ങൾ എത്തിയാണ് അബിനെ പുറത്തെടുത്തത്.മൃദദേഹം പോസ്റ്മാർട്ടതിനായി മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ.സ്വദേശം തോക്കുപാറയാണെങ്കിലും ഈസ്റ്റ്മാറാടിയിലാണ് താമസം.
