ആരക്കുഴ സെന്റ്. ജോസഫ്സ് ഹൈസ്കൂളിന്റെ വാർഷികാഘോഷവും രക്ഷാകർതൃ സമ്മേളനവും നാളെ

ആരക്കുഴ സെന്റ്. ജോസഫ്സ് ഹൈസ്കൂളിന്റെ വാർഷികാഘോഷവും, രക്ഷാകർതൃ സമ്മേളനവും നാളെ
രണ്ടുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച്,കുട്ടികളുടെ വിവിധ കലാപരിപാടികളോടെ നടത്തപ്പെടും.മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡോളി കുര്യാക്കോസ്,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സാബു പൊതൂർ,ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാദർ ജോൺ മുണ്ടക്കൽ,പഞ്ചായത്ത് എഡ്യൂക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സിബി കുര്യാക്കോ,പി ടി എ പ്രസിഡണ്ട് ശ്രീ. ജോസൺ കെ മാത്യു, എം പി ടി എ പ്രസിഡണ്ട് ശ്രീമതി. റോസ്മേരി ജെയിംസ് എന്നിവർ പ്രസംഗിക്കും. ലോക്കൽ മാനേജർ സിസ്റ്റർ. ഡിവീന സിഎംസി സ്വാഗതം അർപ്പിക്കുകയും സ്കൂൾ ലീഡർ കുമാരി. ഡോണ സജി കൃതജ്ഞത അർപ്പിക്കുകയും ചെയ്യും. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിനി മരിയ റിപ്പോർട്ട് അവതരിപ്പിക്കും.
