ലഹരിക്കെതിരെ ഭവന സന്ദർശനവുമായി വിദ്യാർത്ഥികൾ

ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വിസ് സ്കീം യൂണിറ്റിലെയും ജൂനിയർ റെഡ്ക്രോസ് യുണിയിലെയും വിദ്യാർത്ഥികളുടെയും മൂവാറ്റുപുഴ എക്സൈസ് റേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ വിമുക്തി തൊണ്ണുറ്ദിന തീവ്രയഞ്ജ പരിപാടിയുടെയും ഡ്രോൺ പദ്ധതിയുടെയും ഭാഗമായി മാറാടി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ലഹരിയ്ക്കെതിരെയുള്ള ബോധവത്ക്കരണ നോട്ടീസുകൾ വിതരണം ചെയ്യുകയും സ്റ്റിക്കറുകൾ പതിപ്പിക്കുകയും ചെയ്തു.

മാറാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.യു ബേബി ലഹരി ബോധ വത്ക്കരണ നോട്ടീസുകൾ വിതരണം ചെയ്ത് ഉത്ഘാടനം നടത്തി. മൂവാറ്റുപുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സതീഷ് പി.കെ കച്ചവട സ്ഥാപനങ്ങളിലേയ്ക്കുള്ള സ്റ്റിക്കറുകൾ പതിപ്പിച്ച് ഉത്ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫീസർ പി.ഇ ബഷീർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ഇബ്രാഹിം റാവുത്തർ, സീനിയർ അസിസ്റ്റൻറ് റനിത ഗോവിന്ദ്, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, ലഹരി വിരുദ്ധ ക്ലബ് കൺവീനർ പൗലോസ് റ്റി, ഗിരിജ എം.പി, അനീഷ് കുമാർ വി.സി, പ്രവിത കെ.എസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Back to top button
error: Content is protected !!