പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡീന്‍ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തില്‍ ലോംങ്‌ മാര്‍ച്ച് മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്തുന്ന പൗരത്വഭേദഗതി നിയമം ഇന്ത്യയുടെ ഭരണഘടനയെയും മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതാണന്നും, ഈ നിയമത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങളാണ് നടന്നുവരുന്നത്. ഈ ജനകീയ മുന്നേറ്റങ്ങളുടെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണിയുടെ നിര്‍ദ്ദേശപ്രകാരം വിവിധ മേഖലകളിലെ ബഹുജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനകീയ പദയാത്ര നടത്തുവാന്‍ തീരുമാനിച്ചതായി ഡീന്‍ കുര്യാക്കോസ് എം.പി. പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച  വൈകിട്ട് 3 ന് പേഴയ്ക്കാപ്പിള്ളിയില്‍ നിന്നും ആരംഭിക്കുന്ന ലോംങ് മാര്‍ച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ആനിക്കാട് കമ്പനിപ്പടിയില്‍ നടക്കുന്ന സമാപന സമ്മേളനം കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മതേതരത്വവും ഭരണഘടനും സംരക്ഷിക്കാന്‍ രാജ്യത്തെ മതേതരത്വവിശ്വാസികളെ ഉള്‍പ്പെടുത്തി നടത്തുന്ന ഈ പദയാത്രയിലെക്ക് സമൂഹത്തിലെ എല്ലാ ജനങ്ങളുടെയും സാന്നിദ്ധ്യവും പിന്തുണയും ഉണ്ടാകണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. അഭ്യര്‍ത്ഥിച്ചു. പത്രസമ്മേളനത്തില്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുല്‍മജീദ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എസ്.സലീം ഹാജി എന്നിവര്‍ സംമ്പന്ധിച്ചു.

Leave a Reply

Back to top button
error: Content is protected !!