മുവാറ്റുപുഴ ഉപജില്ലയിൽ ഗണിതോത്സവം ക്യാമ്പുകൾക്ക് തുടക്കമായി.

മുവാറ്റുപുഴ:ജീവിതത്തോട് ചേർന്നു നില്ക്കുന്ന ഗണിതത്തെ അറിയാനും അതിന്റെ വൈവിദ്ധ്യമാർന്ന സാദ്ധ്യതകൾ പ്രയോഗിക്കാനും സംവദിക്കാനുമായി സമഗ്ര ശിക്ഷാ കേരള മുവാറ്റുപുഴ ബി ആർ സി യുടെ നേതൃത്വത്തിൽ ഗണിതോത്സവം പഞ്ചായത്ത് തല ക്യാമ്പുകൾക്ക് പായിപ്ര ഗവ.യുപി സ്കൂളിൽ തുടക്കമായി.ഗണിതപഠനത്തെ എങ്ങിനെ കുട്ടിയുടെ പക്ഷത്തു നിന്നുകൊണ്ട് ആനന്ദകരമാക്കാം എന്നതും, ഗണിത സങ്കേതങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ കുട്ടികളുടെ കഴിവ് വികസിപ്പിക്കാമെന്നുള്ള ജനകീയ അന്വേഷണമാണ് ഗണിതോത്സവം. ഗണിതോത്സവം ഉപജില്ലാതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ ഏലിയാസ് നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആമിന മുഹമ്മദ് റാഫി പതാക ഉയർത്തി.വാർഡ് മെമ്പർ പി എസ് ഗോപകുമാർ അധ്യക്ഷനായിരുന്നു. ബി.പി.ഒ എൻ. ജി രമാദേവി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് മെമ്പർ നസീമ സുനിൽ മുഖ്യപ്രഭാഷണവും , പിടിഎ പ്രസിഡന്റ് സിറാജുദ്ധീൻ മൂശാരിമോളം ക്യാമ്പ് സന്ദേശവും നൽകി. ഹെഡ്മിസ്ട്രസ് സി.എൻ കുഞ്ഞുമോൾ സ്വാഗതവും ബി ആർ സി ട്രെയിനർ ഹഫ്സ എം.എം , നവാസ് പി എം, നൗഫൽ കെ എം എന്നിവർ സംസാരിച്ചു. മ ബിനി ബാലചന്ദ്രൻ ,സബിത പി ഇ, അജി വർഗ്ഗീസ് എന്നിവർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ക്യാമ്പ് ഇന്നും(ശനി) നാളെയും തുടരും .
ചിത്രം : മുവാറ്റുപുഴ ബി ആർ സി യുടെ നേതൃത്വത്തിലുള്ള ഗണിതോത്സവം ക്യാമ്പ് പായിപ്ര ഗവ.യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ ഏലിയാസ് ഉദ്ഘാടനം ചെയ്യുന്നു.