ഭഗവദ്ഗീതാദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ തിരുവുംപ്ലാവിൽ ക്ഷേത്രത്തിലെ സനാതന ജീവന് വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ജ്ഞാന പ്രദക്ഷിണം നടത്തി.

മുവാറ്റുപുഴ:ഭഗവദ്ഗീതാദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ തിരുവുംപ്ലാവിൽ ക്ഷേത്രത്തിലെ സനാതന ജീവന് വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ ജ്ഞാന പ്രദക്ഷിണം നടത്തി. വിദ്യാർത്ഥികളും രക്ഷിതാക്കളും ഭഗവദ് ഗീതാ ശ്ലോകങ്ങളും, സ്തുതികളും ചൊല്ലി ക്ഷേത്ര പ്രദക്ഷിണം നടത്തി. കവി ശ്രീ പി.ഐ ശങ്കരനാരായണൻ രചിച്ച ജ്ഞാനപ്രദക്ഷിണം എന്ന പുസ്തകത്തിലെ ഗീതാമാഹാത്മ്യ മുൾക്കൊള്ളുന്ന സ്തുതികളാണ് കുട്ടികൾ ചൊല്ലിയത്. തുടർന്ന് ഭഗവദ് ഗീതാ 12ാം അദ്ധ്യായ പാരായണവും കുട്ടികൾ നടത്തി. മന:പാഠം ചൊല്ലിയ കുട്ടികൾക്ക് ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന സനാതന ജീവന വിദ്യാലയ വാർഷികാഘോഷമായ സർഗ്ഗോത്‌സവത്തിൽ വച്ച് സമ്മാനങ്ങൾ നല്കും.ജ്ഞാനപ്രദക്ഷിണത്തിന് സനാതന ജീവന വിദ്യാലയ ഡയറക്ടർ നാരായണ ശർമ്മ നേതൃത്വം നല്കി. ഗൗരിശങ്കർ, കൃഷ്ണപ്രിയ , ശ്രേയ രാജേഷ്, അനന്യ , നവനീത്, ശ്രേയ ഷിബു , നിത്യശ്രീ, ശ്രീലാ , ആദിത്യ ശ്രീജു , ശ്രീവർദ്ധൻ, അദ്വൈത് പരമേശ്വരൻ, വൈഷ്ണവ് വി എന്നിവർ 12-ാം അധ്യായത്തിലെ ശ്ലോകങ്ങൾ ആലപിച്ചു.


