മൂവാറ്റുപുഴ മേഖല ആനച്ചാല്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു

മൂവാറ്റുപുഴ: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അങ്കമാലി ഭദ്രാസനം മൂവാറ്റുപുഴ മേഖല ആനച്ചാല്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മേഖല മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മോര്‍ അന്തിമോസ് അധ്യക്ഷത വഹിച്ചു. എം.ജെ.എസ്.എസ്.എ. അഖില മലങ്കര വാര്‍ഷിക പരീക്ഷയില്‍ ജെ.എസ്. എസ്.എല്‍.സിയ്ക്ക് റാങ്കുകള്‍ ലഭിച്ച 9 കുട്ടികളെയും, അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സുകളില്‍ മേഖലയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും, സുവിശേഷ വേലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പയെയും, മേഖല യൂത്ത് അസോസിയേഷന്‍ നടപ്പാക്കിയ സൗത്ത് മാറാടി എല്‍സ്റ്റന്‍ മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡിന് അര്‍ഹനായ കലാലയ യുവകര്‍ഷകന്‍ റോഷന്‍ പോള്‍ എന്നിവരെയും മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനി അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ, ഫാ. ഏലിയാസ് വീണമാലില്‍, ഫാ. ജോബി വര്‍ഗീസ്, ഫാ. മോബിന്‍ വര്‍ഗീസ്, എം.ജെ.എസ്.എസ്.എ. ജനറല്‍ സെക്രട്ടറി പി.വി. ഏലിയാസ്, ഡയറക്ടര്‍ കുര്യന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!