കീഴില്ലത്ത് കെ.എസ്.ആർ.ടി.സി ബസും തടി ലോറിയും കൂട്ടിയിടിച്ച് അപകടം

മൂവാറ്റുപുഴ: കീഴില്ലത്ത് കെ.എസ്.ആർ.ടി.സി ബസും തടി ലോറിയും കൂട്ടിയിടിച്ച് അപകടം.രണ്ടു പേർക്ക് നിസ്സാര പരിക്ക്.ഇന്ന് വൈകിട്ട് ഏഴരയോടെ കീഴില്ലം പരുത്തുവയിൽപടിയിലായിരുന്നു അപകടം.പത്തനാപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്ആർ ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ എതിരെവന്ന തടിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസ് ഡ്രൈവർക്കും മറ്റ് രണ്ട് യാത്രക്കാർക്കും നിസ്സാര പരിക്കുകൾ ഉണ്ട്.പരിക്കേറ്റവരെ പരുത്തേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.