സ്ത്രീ സുരക്ഷ സ്വയംരക്ഷ പരിശീലന പരിപാടി അന്നൂർ ഡെന്റൽ കോളേജിൽ നടത്തി.

Muvattupuzhanews.in
മുവാറ്റുപുഴ :സ്ത്രീ സുരക്ഷാ സ്വയംരക്ഷ പരിശീലനപരിപാടി എറണാകുളം റൂറൽ ജില്ലാ പോലീസിൻറെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജിൽ വിദ്യാർത്ഥിനികൾക്കായി നടത്തി.സ്ത്രീകൾക്ക് നേരെ ഉയരുന്ന ആക്രമത്തെ നേരിടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് കേരളാ പോലീസിന്റെ സ്ത്രീ സുരക്ഷ സ്വയം രക്ഷാ പരിശീലന പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് ഉൽഘാടന പ്രസംഗത്തിൽ മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ശ്രീ. മുഹമ്മദ് എം. എ പറഞ്ഞു.ക്ലിനിക്കൽ സൈക്കോളജിസ്റ് ഡോ. വി.സജികുമാർ, വനിതാ സെൽ സബ് ഇൻസ്‌പെക്ടർ ഉഷ എ. എസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ സിന്ധു എം.കെ. സിവിൽപോലീസ് ഓഫീസർ അമ്പിളി എൻ. എം, ജിഷ,ദേവി വി. ജെ. എന്നിവർ വിദ്യാർത്ഥിനികൾക്ക് നിയമ ബോധവൽക്കരണവും, സ്വയം രക്ഷ പരിശീലനവും നൽകി. കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. ലിസ ജോർജ്,സർജറി വിഭാഗം അദ്ധ്യാപിക ഡോ.സുമേരി എബ്രഹാം എന്നിവർ സംസാരിച്ചു.അന്നൂർ ഡെന്റൽ കോളേജിലെ വിദ്യാർഥിനികളും,വനിതാ അധ്യാപകരും സഹിതം നൂറ്റിയമ്പതോളം പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.