തൃപ്പൂണിത്തുറയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം.

തൃപ്പൂണിത്തുറ: കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാറില്‍ യാത്രക്കാരായ രണ്ട് സ്ത്രീകള്‍ മരിച്ചു. തൊടുപുഴ എടവട്ടി പുത്തന്അറയില് ഷൈലജ അസീസ് (47), ഭര്‍തൃമാതാവ് ബല്കീത്ത് മുഹമ്മദ് (70) എന്നിവരാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന ഷൈലയുടെ ഭര്‍ത്താവ് അസീസിനെ പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം ഉണ്ടായത്. ഇവരുടെ സ്വദേശമായ തൊടുപുഴയില്‍നിന്ന് കലൂരിലുള്ള ഫ്ളാറ്റിലേക്ക് പോവുമ്പോളായിരുന്നു അപകടം. കാര്‍ നിയന്ത്രണംവിട്ട് എതിരെ വന്ന ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷൈലജ വഴിമധ്യേയും ബല്കീത്ത് ആശുപത്രിയില്‍ വച്ചും മരിച്ചു. അസീസിന്റെ പരിക്ക് ഗുരുതരമല്ല. എറണാകുളത്തെ ഫെഡറല്‍ ബാങ്ക് മാനേജരാണ് അസീസ്. മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും. മക്കള്‍: ഫാസന അസീസ് (ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥ), ആഷിക് അസീസ് (നെതര്‍ലാന്‍ഡ്സ്). ബല്കീത്തിന്റെ മക്കള്‍: അസീസ്, താഫിന്, ലൈല.