ആനിക്കാട് തിരുവൻപ്ലാവിൽ ക്ഷേത്രത്തിൽ പൂന്താനദിനാചരണം നാളെ

ആവോലി:ആനിക്കാട് തിരുവുംപ്ളാവിൽ മഹാദേവക്ഷേത്രത്തിൽ
പൂന്താനദിനാചരണം നാളെ. കുംഭമാസത്തിലെ അശ്വതി നക്ഷത്രമാണ് പൂന്താന ദിനമായി ആചരിച്ചു വരുന്നത് . ഭക്തകവിയായിരുന്ന പൂന്താനത്തിന്റെ കാലികപ്രസക്തവും ഭക്തിരസം തുളുമ്പുന്നതുമായ കൃതികൾ ഉജ്ജ്വല ശോഭയോടെ സജ്ജനങ്ങളുടെ നാവുകളിലൂടെ കാലാതിവർത്തിയായി എന്നും നിലകൊള്ളുക തന്നെ ചെയ്യും.

പൂന്താനദിനത്തോടനുബന്ധിച്ച് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഈ ക്ഷേത്രത്തിൽ നടന്നു വരുന്ന ജ്ഞാനപ്രദക്ഷിണം നാളെ വൈകിട്ട് 6 മണിക്ക് ക്ഷേത്രത്തിൽ നടക്കും. 6:45 ന് ദീപാരാധന. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ജ്ഞാന പ്രദക്ഷിണത്തിൽ പങ്കെടുക്കാവുന്നതാണ്.

Note: ശ്രീ പി ഐ ശങ്കരനാരായണന്റെ ജ്ഞാന പ്രദക്ഷിണം എന്ന പുസ്തകം കയ്യിലുള്ളവർ കൊണ്ടുവരിക. ഇല്ലാത്തവർക്ക് ഇവിടെ നിന്നും നല്കുന്നതാണ്.

Leave a Reply

Back to top button
error: Content is protected !!