നാട്ടിന്‍പുറം ലൈവ്മാറാടി
തിരുമാറാടിയിൽ മെഡിക്കൽ ക്യാമ്പും,ബോധവൽക്കരണ ക്ലാസും നടത്തി

മൂവാറ്റുപുഴ : ഗവ. ഹോമിയോ ആശുപത്രിയിലെ സീതാലയം-സദ്ഗമയ യൂണിറ്റിന്‍റെയും തിരുമാറാടി ഗവ. ഹേമിയോ ആശുപത്രിയുടെയും പഞ്ചായത്തിന്‍റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ തിരുമാറാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും, കൗണ്‍സിലിംഗും നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ഒ.എന്‍. വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സീതാലയം മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.എസ്. സൂര്യാമോള്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.എച്ച് ദീപ്തി, ഡോ. മിനി സി. കര്‍ത്ത, ഡോ. ജിന്‍സി കുര്യാക്കോസ്, ഡോ. തുഷാര ഷിഫിലാവോ, സൈക്കോളജിസ്റ്റ് നിവിയ ജെറോം എന്നിവര്‍ നേതൃത്വം നല്‍കി.