പകർച്ചവ്യാധി ഭീഷണിയിൽ പേട്ട നിവാസികൾ..

മൂവാറ്റുപുഴ: നഗരസഭയിലെ 15-ാം വാർഡിലെ പേട്ട നിവാസികൾ കാനയിലെ മാലിന്യംമൂലം പകർച്ചവ്യാധി ഭീഷണി നേരിടുന്നു. ജനസാന്ദ്രതയേറിയ പേട്ടയിലൂടെയാണ് മാലിന്യം നിറഞ്ഞ കാനയുടെ ഭൂരിഭാഗവും കടന്നു പോകുന്നത്.വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യവും ശൗചാലയ മാലിന്യവുമുൾപ്പെടെ ഒഴുകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പരാതിപ്പെട്ടെങ്കിലും പരിഹാരമായില്ല. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറോളം പേരാണ് കാനയിൽനിന്നുള്ള ദുർഗന്ധംമൂലം ദുരിതമനുഭവിക്കുന്നത്.
കാനയുടെ സമീപത്തായി അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. ഇത് പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ കുട്ടികളിലേക്കും പടരാനുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രദേശവാസികളുടെ നിരന്തരമായ പരാതിയെത്തുടർന്ന് ജനപ്രിതിനിധികൾ പരിശോധന നടത്തിയെങ്കിലും പരിഹാരമായില്ല.