പാലക്കുഴയിലെ അനധികൃത മണ്ണെടുപ്പ് തടഞ്ഞു …

പാലക്കുഴ: മാനദണ്ഡങ്ങള്‍ പാലിക്കാതെ മണ്ണെടുപ്പ് വ്യാപകം. കെട്ടിടനിര്‍മാണത്തിന്റെ മറവിലാണ് പാലക്കുഴയിൽ കുന്നിടിച്ച് നിരത്തുന്നത്. കെട്ടിടനിര്‍മാണത്തിനെന്ന പേരില്‍ പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങും. അനുമതി ലഭിച്ചുകഴിഞ്ഞാല്‍ വില്ലേജ് ഓഫിസ്, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പുകളില്‍നിന്ന് അനുമതി വാങ്ങണം. അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണ് അനുമതി നല്‍കുന്നത്. മണ്ണെടുത്തശേഷം ഇവ അളന്ന് തിട്ടപ്പെടുത്തി ലോഡിന് നിശ്ചിത തുക റോയല്‍റ്റിയായി സര്‍ക്കാറിലേക്ക് അടയ്ക്കണം. എന്നാല്‍, ഈ നിയമങ്ങള്‍ പാലിക്കാതെയാണ് മിക്കയിടത്തും മണ്ണെടുപ്പ് നടക്കുന്നത്. ആറ് സെൻറ് സ്ഥലത്തെ അനുമതി നേടിയ ശേഷം ഏക്കര്‍കണക്കിന് സ്ഥലത്തുനിന്നാണ് മണ്ണ് നീക്കംചെയ്തിരിക്കുന്നത്.
പാലക്കുഴ ബി.ജെ.പി പ്രസിഡന്‍റ് അജീഷ് തങ്കപ്പന്‍െറ നേതൃത്വത്തില്‍ അനധികൃത മണ്ണെടുപ്പ് തടയുകയും ജില്ല കലക്ടര്‍ക്കും ആര്‍.ഡി.ഒക്കും നല്‍കിയ പരാതി പ്രകാരം വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിക്കുകയും അനധികൃത ഖനനം നിര്‍ത്തിവച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തു
