ജൈവ വൈവിധ്യ ഉദ്യാന പദ്ധതി: പായിപ്ര ഗവ. യുപി സ്കൂളിന് അംഗീകാരം

മൂവാറ്റുപുഴ: ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കിയ ജൈവ വൈവിധ്യ ഉദ്യാന പദ്ധതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച പായിപ്ര ഗവ. യുപി സ്കൂളിനെ തേടി അംഗീകാരമെത്തി. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന് പരിസ്ഥിതി കോ-ഓര്‍ഡിനേറ്റര്‍ പുരസ്കാരമാണ് സ്കൂളിന് ലഭിച്ചത്. ജില്ലാ കളക്ടര്‍ എസ്. സുഹാസില്‍ നിന്ന് പരിസ്ഥിതി ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ കെ.എം. നൗഫല്‍ പുരസ്കാരം ഏറ്റുവാങ്ങി.
സ്കൂളില്‍ മികച്ച രീതിയില്‍ നടപ്പാക്കിയ ജൈവപച്ചക്കറി കൃഷി, വീട്ടില്‍ ഒരു ആര്യവേപ്പ് പദ്ധതി, കരനെല്‍കൃഷി, ജീവനി പദ്ധതി, പൂന്തോട്ട നിര്‍മാണം, ജൈവ ഭക്ഷ്യ മേള, പിറന്നാള്‍ ചെടിച്ചട്ടി, ജൈവ വൈവിധ്യ ഉദ്യാന പരിപാലനം, ഫലവൃക്ഷ സംരക്ഷണം, ഓണത്തിന് ഒരു മുറം പച്ചക്കറി, പേപ്പര്‍ ബാഗ് നിര്‍മാണം തുടങ്ങിയ വിവിധ പദ്ധതികളുടെ വിജയകരമായ നടത്തിപ്പിനാണ് പുരസ്കാരം ലഭിച്ചത്.പ്രധാനാധ്യാപിക സി.എന്‍. കുഞ്ഞുമോള്‍, പിടിഎ പ്രസിഡന്റ് സിറാജുദ്ധീന് മൂശാരിമോളം, മാതൃസംഘം ചെയര്‍പേഴ്സണ്‍ നിഷ മുഹമ്മദ്, പിടിഎ അംഗം പി.എം. നവാസ്, പരിസ്ഥിതി കോ-ഓര്‍ഡിനേറ്റര്‍ നൗഫല്‍ കെ.എം. എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്.