നാട്ടിന്‍പുറം ലൈവ്മഞ്ഞളളൂര്‍
പുതിയതായി ടാർ ചെയ്ത റോഡ് പാളിപോലെ പൊളിയുന്നതായി ആരോപണം.

വാഴക്കുളം: പുതിയതായി ടാർ ചെയ്ത റോഡ് പാളിപോലെ പൊളിയുന്നതായി ആരോപണം.ആയവന പഞ്ചായത്തിലെ വെട്ടുകല്ലുംപീടിക പ്രദേശത്തെ റീ ടാറിംഗ് സംബന്ധിച്ചാണ് പരാതി. ടാറിംഗ് നടത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പാളിപോലെ പൊളിച്ചെടുക്കാവുന്ന തരത്തിൽ ടാറിംഗ് ഇളകുകയാണ്. വെറും കൈ കൊണ്ടോ ആയുധങ്ങൾ ഉപയോഗിച്ചോ പൊളിച്ചെടുക്കാവുന്ന ഭാഗത്ത് ടാറിംഗ് ഒട്ടും തന്നെ യോജിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ചയിൽ ചെയ്ത ടാറിംഗ് സംബന്ധിച്ച് അന്നു തന്നെ പരാതി ഉയർന്നിരുന്നു.എന്നാൽ ടാറിംഗ് ദിവസങ്ങൾക്കകം നന്നായി ഉറയ്ക്കുമെന്ന നിലപാടിലായിരുന്നു കരാറുകാർ.രണ്ടു കിലോമീറ്ററോളം ദൈർഘൃത്തിൽ ടാറിംഗ് നടത്തുകയും ചെയ്തു. എന്നാൽ ഒരാഴ്ചക്കു ശേഷവും പൊളിച്ചെടുക്കാവുന്ന സ്ഥിതി തുടരുന്നതു സംബന്ധിച്ച് പ്രദേശവാസികൾ അധികൃതരെ അറിയിക്കുകയായിരുന്നു. എംഎൽഎ ഫണ്ടിൽ നിന്നുള്ള 1.34 കോടി ചെലവഴിച്ചാണ് റോഡ് ടാറിംഗ് നടത്തുന്നത്