ഹർത്താൽ മുവാറ്റുപുഴയിൽ ആരംഭിച്ചു.

കനത്ത സുരക്ഷാ ഒരുക്കി പോലീസ്

മുവാറ്റുപുഴ: ഹർത്താൽ മൂവാറ്റുപുഴയിലും ആരംഭിച്ചു. കടകളും പെട്രോൾപമ്പുകൾ അടക്കമുള്ള സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുന്നു. സ്വകാര്യബസ്സുകൾ സർവീസ് നടത്തുന്നില്ല. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്.പി എസ് സി പരീക്ഷകൾക്കും മറ്റ് സ്കൂൾതല പരീക്ഷകൾക്കും മാറ്റമൊന്നുമില്ല.സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.

പൗരത്വഭേദഗതിക്കെതിരെയും,എന്‍ആര്‍സിക്കെതിരെയും രാജ്യാവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി,വെല്‍ഫെയര്‍പാര്‍ട്ടി,ബിഎസപി,ഡിഎച്ച്‌ആര്‍എം, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്ന് ഹര്‍ത്താല്‍.ജില്ലകളിലെ സുരക്ഷ അതത് പോലീസ് മേധാവിമാര്‍ വിലയിരുത്തും. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളോ വഴിതടയലോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡി.ജി.പി. അതി ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അക്രമത്തിനു നേതൃത്വം നല്‍കാന്‍ ഇടയുള്ള മുപ്പത് പേരെ ഇന്നലെ മുവാറ്റുപുഴ പോലീസ് കരുതല്‍ തടങ്കലില്‍ അടച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍, കോടതിയില്‍, കെഎസ്‌ഇബി എന്നിവയുടെ പ്രവര്‍ത്തന൦ തടസ്സപ്പെടാതിരിക്കാന്‍ പോലീസ് സംരക്ഷണം നല്‍കും
പൊതു-സ്വകാര്യ സ്വത്തുകള്‍ നശിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും.

Leave a Reply

Back to top button
error: Content is protected !!