മദദെ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സ്; ആയുര്‍വ്വേദ ആശുപത്രിയില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

മൂവാറ്റുപുഴ: ഡിസംബര്‍ 30ന് കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടക്കുന്ന മദദെ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സിന്റെ പ്രചരണാര്‍ത്ഥം മൂവാറ്റുപുഴ ആയുര്‍വ്വേദ ആശുപത്രിയില്‍ നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.പി.അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി ആശുപത്രി ഡോക്ടര്‍ അജിത്തിന് കിറ്റുകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കണ്‍വീനര്‍ ഷാജഹാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ ബഷീര്‍ മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍, ബൈജു എടത്താക്കര, ഹാറൂണ്‍ ഹബീബ്, എന്നിവര്‍ സമ്പന്ധിച്ചു.

ചിത്രം-മൂവാറ്റുപുഴയില്‍ നടക്കുന്ന മദദെ ജീലാനി ഗ്രാന്റ് കോണ്‍ഫ്രന്‍സിന്റെ പ്രചരണാര്‍ത്ഥം ആയുര്‍വ്വേദ ആശുപത്രിയില്‍ നിര്‍ദ്ധന രോഗികള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എം.പി.അബ്ദുല്‍ ജബ്ബാര്‍ കാമില്‍ സഖാഫി ആശുപത്രി ഡോക്ടര്‍ അജിത്തിന് കിറ്റുകള്‍ കൈമാറി ഉദ്ഘാടനം ചെയ്യുന്നു……ബഷീര്‍ മുസ്ലിയാര്‍,ബൈജു എടത്താക്കര,ഷാജഹാന്‍ സഖാഫി, അബ്ബാസ് മുസ്ലിയാര്‍ എന്നിവര്‍ സമീപം…………………

Leave a Reply

Back to top button
error: Content is protected !!