ക്ഷീര കര്‍ഷകരുടെ ശക്തി വിളിച്ചോതി മൂവാറ്റുപുഴയില്‍ നടന്ന ജില്ലാ ക്ഷീരസംഗമം സമാപിച്ചു.

മൂവാറ്റുപുഴ: വൈവിദ്യമാര്‍ന്ന പരിപാടികളോടെ മൂന്ന് ദിവസമായി മൂവാറ്റുപുഴയില്‍ നടന്ന ജില്ലാ ക്ഷീര സംഗമം ക്ഷീര കര്‍ഷകരുടെ ശക്തിവിളിച്ചോതുന്നതായിരുന്നു.  ക്ഷീര വികസന വകുപ്പിന്റെയും, ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, മില്‍മ, കേരള ഫീഡ്‌സ്, വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കല്ലൂര്‍ക്കാടും, മൂവാറ്റുപുഴ ടൗണ്‍ ഹാളിലുമായിട്ടാണ് സംഗമം നടന്നത്. ജില്ലയിലെ 315 ക്ഷീരസംഘങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 3000-ത്തോളം ക്ഷീര കര്‍ഷകരാണ് പങ്കെടുത്തത്. കന്നുകാലി പ്രദര്‍ശനം, ഡയറി എക്സിബിഷന്‍, ശില്‍പ്പശാല, സെമിനാര്‍, ക്ഷീര കര്‍ഷകരെ ആദരിക്കല്‍ എന്നിവ സംഗമത്തോടനുബന്ധിച്ച് നടന്നു. ഇന്നലെ രാവിലെ നടന്ന ക്ഷീര വികസന സെമിനാര്‍ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷീര വികസനവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എം.അബ്ദുല്‍ കബീര്‍ സ്വാഗതം പറഞ്ഞു. വൈവിധ്യവത്കരണം-ക്ഷീര സഹകരണ സംഘങ്ങളില്‍ എന്ന വിഷയത്തില്‍ ക്ഷീര വികസന വകുപ്പ് റിട്ട.ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.മുരളീധരന്‍ പിള്ളയും, പശുക്കളില്‍ പ്രത്യുത്പാദന പ്രശ്‌നങ്ങള്‍-പ്രായോഗീക സമീപനം എന്ന വിഷയത്തില്‍ ചെറായി വെറ്റനറി സര്‍ജന്‍ ഡോ.എം.എസ്.അഷ്‌കറും, എറണാകുളം ക്ഷീര വികസന ഓഫീസര്‍ എന്‍.ജയചന്ദ്രനും ക്ലാസ്സെടുത്തു. മിനി രവീന്ദ്രദാസ് മോഡറേറ്ററായിരുന്നു. ക്ഷീര സംഗമത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും, കല്ലൂര്‍ക്കാട് ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും വി.പി.സജീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.  എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് സ്വാഗതം പറഞ്ഞു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ മികച്ച അപ്‌കോസ് സംഘത്തിനുള്ള ആദരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരനും,  ജില്ലയിലെ പരമ്പരാഗത സംഘത്തിനുള്ള ആദരം മുന്‍എം.എല്‍.എ ജോസഫ് വാഴക്കനും,  ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകയ്ക്കുള്ള അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസും, ജില്ലയില്‍ ഗുണനിലവാരമുള്ള പാല്‍ കൈകാര്യചെയ്ത സംഘത്തിനുള്ള ആദരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളിയും നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ.അബ്ദുല്‍ മുത്തലിബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ് കടക്കോട്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ഷീന സണ്ണി, റെബി ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പായിപ്ര കൃഷ്ണന്‍, ഒ.സി.ഏലിയാസ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ മെമ്പര്‍ അബ്രാഹം തൃക്കളത്തൂര്‍, ടി.പി.ജോര്‍ജ്, ടി.പി.മര്‍ക്കോസ്, സി.എ.എബ്രാഹം, ഷാജി ജോസഫ്, ലിസി സ്റ്റീഫന്‍, ലിസി സേവ്യാര്‍, ടി.പി.ജോര്‍ജ്, പി.കെ സത്യന്‍,ജോസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

ചിത്രം-ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനവും, കല്ലൂര്‍ക്കാട് ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും വി.പി.സജീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു…..മെറീന പോള്‍, ഷീന സണ്ണി, എബ്രാഹം തൃക്കളത്തൂര്‍, ടി.പി.ജോര്‍ജ്, ജോണ്‍ തെരുവത്ത്, എല്‍ദോ എബ്രഹാം എം.എല്‍.എ, ഉഷ ശശീധരന്‍, ജോസഫ് വാഴക്കന്‍, ജോസി ജോളി, അബ്ദുല്‍ മുത്തലിബ് എന്നിവര്‍ സമീപം…..  

Leave a Reply

Back to top button
error: Content is protected !!