തണൽ പാലിയേറ്റീവ് കെെയർ യൂണിറ്റ് പത്താം വാർഷികവും പുതുതായി നിർമിച്ച പാലിയേറ്റീവ് ക്ലിനിക്കിന്റെ ഉദ്ഘാടനവും5ന്

മൂവാറ്റുപുഴ: തണൽ പാലിയേറ്റീവ് കെെയർ യൂണിറ്റ് പത്താം വാർഷികവും പുതുതായി നിർമിച്ച പാലിയേറ്റീവ് ക്ലിനിക്കിന്റെ ഉദ്ഘാടനവും 5ന് (ഞായറാഴ്ച) വെെകിട്ട് 6 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പേഴയ്ക്കാപിള്ളി എസ്.വളവിനു സമീപം തണൽ വില്ലേജിൽ നടക്കുന്ന പൊതുസമ്മേളനം ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം ചെയ്യും.ജമാഅത്തെ ഇസ്ലാമി അസ്സി.അമീർ മുജീബ് റഹ്മാൻ ക്ലിനിക്കിന്റെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തും . തണൽ ജില്ലാ ചെയർമാൻ അബൂബക്കർ ഫാറൂഖി അദ്ധ്യക്ഷത വഹിക്കും.എം80 മൂസയിലൂടെ ശ്രദ്ധിക്കപ്പെട്ട ഹാസ്യനടൻ വിനോദ് കോവൂർ മുഖ്യാതിഥിയായി പങ്കെടുക്കും. എൽദോ എബ്രഹാം എം.എൽ.എ മെഡിക്കൽ എക്യുപ്മെന്റുകൾ സ്വീകരിക്കും. തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.എം ഷാജഹാൻ നദ് വി ഉപഹാരങ്ങൾ സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ, മുൻസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ, പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലിസ് കെ. എലിയാസ് എന്നിവർ സംസാരിക്കും. സമൂഹത്തിലെ പൗരപ്രമുഖ്യർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കും .2010 ൽ രൂപീകൃതമായ മൂവാറ്റുപുഴപാരാ പ്ലീജിക്ക് കെയർ സൊസൈറ്റി ക്കു കീഴിലെ തണൽ യൂണിറ്റ് 52,500 ഹോം കെയറിലൂടെ 1500 ൽ അധികം കിടപ്പുരോഗികളെ പരിചരിച്ചു. നിലവിൽ 480 പേരെ പരിചരിച്ചു വരുന്നു. കിടപ്പിലായ രോഗികളെ അവരവരുടെ വീടുകളിൽ ചെന്ന് തണലിന്റെ ഹോം കെയർ ടീം ശ്രുഷൂഷിക്കുന്നു. രണ്ട് നേഴ്സുമാരും രണ്ട് സന്നദ്ധപ്രവർത്തകരും അsങ്ങുന്നതാണ് ഹോം കെയർ ടീം .ആഴ്ച്ചയിൽ അഞ്ച് ദിവസം കെയർ വീടുകളിൽ പോകുന്നുണ്ട്. ഇതിനായി 100 ഓളം സന്നദ്ധപ്രവർത്തകർ അവരുടെ സേവന പ്രവർത്തനങ്ങൾ ലഭ്യമാക്കുന്നുണ്ട്. അതോടൊപ്പം രോഗികൾക്ക് വേണ്ട ഉപകരണങ്ങളും നൽകുന്നുണ്ട്. രണ്ട് വർഷം മുമ്പ് എസ്.വളവിനു സമീപം വാങ്ങിയ 34 സെൻറ് സ്ഥലത്ത് 15 ലക്ഷം രൂപ ചില വിലാണ് ആധുനിക സൗകര്യങ്ങളോടെ ക്ലിനിക്ക് നിർമിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു . വാർത്ത സമ്മേളനത്തിൽ തണൽ ചീഫി കോ- ഓർഡിനേറ്റർ കെ.കെ. മുസ്ഥഫ, തണൽ പ്രസിഡന്റ് നാസർ ഹമീദ്, സെക്രട്ടറി മുഖലീസ് അലി,തണൽ രക്ഷാധികാരി സി.എ ബാവ, തണൽ രക്ഷാധികാരി മുഹമ്മദ് അസ്ലേം എന്നിവരാണ് വാർത്തസമ്മേൻത്തിൽ പങ്കെടുത്തത്.

Leave a Reply

Back to top button
error: Content is protected !!