തെക്കുംമല സെന്റ് റീത്താസ് എല്‍.പി. സ്‌കൂളില്‍ ആദ്യകാല അദ്ധ്യാപക വിദ്യാര്‍ത്ഥിസംഗമവും ക്രിസ്തുമസ് ആഘോഷവും


തെക്കുംമല സെന്റ് റീത്താസ് എല്‍.പി. സ്‌കൂളില്‍ 1957-ല്‍ സ്‌കൂള്‍ തുടങ്ങിയ കാലഘട്ടത്തിലെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സംഘടിപ്പിച്ചുകൊണ്ടുളള ക്രിസ്തുമസ് ആഘോഷം 20-12-2019 വെളളിയാഴ്ച ഗംഭീരമായി നടന്നു. ഈ ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. കുര്യാക്കോസ് കൊടകല്ലില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. സജി പാറേക്കാട്ടില്‍, വാര്‍ഡുമെമ്പര്‍ ശ്രീമതി ലിസി ജോണി എന്നിവരും സന്നിഹിതരായിരുന്നു. ആദ്യകാലഘട്ട അദ്ധ്യാപകര്‍ നെല്ലിക്കുന്നേല്‍ അന്നക്കുട്ടി ടീച്ചര്‍, താനത്തുപറമ്പില്‍ ത്രേസ്യ ടീച്ചര്‍, തച്ചാറുകുടി റീത്താമ്മ ടീച്ചര്‍ എന്നിവരും ആദ്യകാലഘട്ട വിദ്യാര്‍ത്ഥികളായ ശ്രീ. ജോസ് ജോസ് പേടിക്കാട്ടുകുന്നേല്‍, ശ്രീ. സന്തോഷ് പി. എബ്രാഹം പേടിക്കാട്ടുകുന്നേല്‍, ശ്രീ. ബേബി ജോണ്‍ പേടിക്കാട്ടുകുന്നേല്‍, ശ്രീ. ജോളി ജോര്‍ജ് കല്ലുങ്കല്‍, ശ്രീ. മത്തച്ചന്‍ ജോര്‍ജ് നെല്ലിക്കുന്നേല്‍, ശ്രീ. ജോര്‍ജ് പാറയില്‍, ശ്രീ. ജെയ്‌സ് കല്ലുങ്കല്‍ എന്നിവര്‍ക്കൊപ്പം ഹെഡ്മിസ്ട്രസ്, മറ്റ് അധ്യാപകര്‍, രക്ഷിതാക്കള്‍, വാഴക്കുളം ഫൊറോനപ്പളളി കൈക്കാരന്മാര്‍ എന്നിവരും നിരവധി അഭ്യുദയകാംക്ഷികളും പങ്കെടുത്തു.

Leave a Reply

Back to top button
error: Content is protected !!