മുവാറ്റുപുഴയെ നടുക്കി പ്രതിഷേധ റാലിയും, സമ്മേളനവും…..

മുവാറ്റുപുഴന്യൂസ്.ഇൻ
മൂവാറ്റുപുഴ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ മൂവാറ്റുപുഴ താലൂക്കിലെ 45 മഹല്ലുകളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും, സമ്മേളനം നടന്നു. 130-ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി എല്‍ദോ എബ്രഹാം എം.എല്‍.എ.സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം ഷിഹാബുദ്ദീന്‍ ഫൈസിയ്ക്ക് പതാക കൈമാറി ഫ്‌ളാഗോഫ് ചെയ്തു. റാലി നഗരം ചുറ്റി എവറസ്റ്റ് കവലയില്‍ സമാപിച്ചു.എം.എം.സീതി, സി.എം.ഷുക്കൂര്‍, പി.വി.എം.സലാം,പി.വൈ. നൂറുദ്ദീന്‍,കെ.പി.അബ്ദുല്‍ കരീം,ടി.എം. ജലാല്‍,വിവിധ മഹല്ല് ഇമാമുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനത്തിൽ മഹല്ല് ഏകോപന സമിതി ചെയര്‍മാന്‍ പി.എം. അമീറലി അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ കെ.എം.അബ്ദുല്‍ മജീത് സ്വാഗതവും, സെന്‍ട്രല്‍ ജുമാ മസ്ജിദ് ഇമാം ഷിഹാബുദ്ദീന്‍ ഫൈസി ആമുഖ പ്രഭാഷണവും നടത്തി. എല്‍ദോ എബ്രഹാം എം.എല്‍.എ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.കെ.എസ്. മധു സൂദനന്‍ ,ആക്ട് വിക്ട് രാഹുല്‍ ഈശ്വര്‍, മുന്‍ എം.എല്‍.എ മാരായ ജോസഫ് വാഴക്കന്‍ ,ജോണി നെല്ലൂര്‍, ജില്ലാ പഞ്ചായത്തംഗം എന്‍.അരുണ്‍,വിവിധ കക്ഷി നേതാക്കളായ പി.എസ്.സലിം ഹാജി, എം.എ.സഹീര്‍ ,ടി.എം.ഹാരിസ്, പി.എ. ബഷീര്‍ ,വിവിധ മത സംഘടന നേതാക്കളായ സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍,എം.ബി.അബ്ദുല്‍ ഖാദിര്‍ മൗലവി, കെ.പി.അബ്ദുല്‍ സലാം മൗലവി ,എസ്.എം.സൈനുദ്ദീന്‍, ഷംസുദ്ദീന്‍ ഫാറൂഖി,നിയാസ് ഹാജി രണ്ടാര്‍, ഇസ്മയില്‍ ഫൈസി, മാത്യു കുഴലനാടന്‍, കെ.എം.സലിം ,കെ.എം. പരീത്, പായിപ്ര കൃഷ്ണന്‍, വിന്‍സന്റ് ജോസഫ്, എല്‍ദോ ബാബു വാട്ടക്കാവന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. സെയ്തു കുഞ്ഞ് പുതുശേരി നന്ദി പറഞ്ഞു.
