മുവാറ്റുപുഴ ജില്ലാ യാഥാർഥ്യമാക്ക ണം

മൂവാറ്റുപുഴ: കിഴക്കന്‍ മേഖലയിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നസാക്ഷാത്കാരത്തിനു മൂവാററുപുഴ ജില്ല അനുവദിക്കാന്‍ അടിയന്തര നടപടി എടുക്കണമെന്ന് മൂവാറ്റുപുഴ സിറ്റിസണ്‍സ് ഡയസ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. വികസനകാര്യങ്ങളില്‍ കിഴക്കന്‍ മേഖലയുടെ അര്‍ഹതയും അനുഭവിക്കുന്ന അവഗണനകളും യാഥാര്‍ഥ്യത്തോടെ ഉള്‍ക്കൊണ്ട് രാഷ്ട്രീയപാര്‍ട്ടികളും പ്രദേശത്തെ ജനപ്രതിനിധികളും ജനപക്ഷ നിലപാടു സ്വീകരിക്കാന്‍ തയാറാവണം.ജില്ലാ രൂപീകരണത്തിനായി രാഷ്ട്രീയ സമ്മര്ദമുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.കൊച്ചി മഹാനഗരവും പരിസരപട്ടണങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളും ഭൂമിശാസ്ത്രപരമായി ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. കിഴക്കന്‍ മേഖല പിന്തള്ളപ്പെട്ടും ഒറ്റപ്പെട്ടും മുരടിപ്പിലാണെന്നും യോഗം കുറ്റപ്പെടുത്തി.നാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്മാന് പി.എസ്.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു.