മൈ ചാരിറ്റിയും,ലൈഫ് കെയർ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മുവാറ്റുപുഴ : മുളവൂർ പി ഓ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മൈ ചാരിറ്റിയും,ലൈഫ് കെയർ ഹോസ്പിറ്റലും  സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.ബദറുൽ ഇസ്ലാം സെൻട്രൽ മഹല്ല് ഇമാം ഷക്കീർ  ബാക്കവി ഉദ്ഘാടനം ചെയ്തു. ഇത്തരം പ്രവർത്തികൾ മാതൃകാപരമാണെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. മൈ ചാരിറ്റി പ്രസിഡൻറ് അബു പൂമറ്റത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി നവാസ്  ചിരണ്ടായം  സ്വാഗതം പറഞ്ഞു . മൈ ചാരിറ്റിയുടെ രക്ഷാധികാരി അബൂബക്കർ വഹബി   പായിപ്ര പഞ്ചായത്ത് മെമ്പർമാരായ എ.ജി.മനോജ്, സീനത്ത് അസീസ്, മൈമ വൈസ് പ്രസിഡൻറ് നവാസ് ആക്കട,ലൈഫ് കെയർ മാനേജിംഗ് പാർട്ണർമാരായ സാദിഖ് ഷാജി എന്നിവർ ആശംസ അർപ്പിച്ചു. റഫീഖ് വാരിക്കാട്ട് നന്ദി പ്രകാശിപ്പിച്ചു.


Leave a Reply

Back to top button
error: Content is protected !!