കര്‍ഷക സംഘം മുളവൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിയാര്‍വാലി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി.

മൂവാറ്റുപുഴ: പെരിയാര്‍ വാലി കനാലിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വെള്ളം തുറന്ന് വിടണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘം മുളവൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിയാര്‍വാലി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. വേനല്‍ കനത്തിട്ടും പെരിയാര്‍ വാലി കനാലുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് കനാലുകളില്‍ വെള്ളം തുറന്ന് വിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയld. അനേകായിരങ്ങള്‍ കുടിവെള്ളത്തിനും ഹെക്ടര്‍ കണക്കിന് കൃഷിയ്ക്കും ആശ്രയിക്കുന്ന പെരിയാര്‍ വാലി കനാലുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാത്തത് ഇത്തവണ കുടിവെള്ളക്ഷാമത്തിന് കാരണമാകുമെന്നും. മുന്‍കാലങ്ങളില്‍ അതാത് ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാലിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയായിരുന്നു പതിവ്. ഇക്കുറി പെരിയാര്‍ വാലി നേരിട്ട് ടെന്‍ഡര്‍ ചെയ്ത് അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതുവരെയും കനാലിന്റെ അറ്റകുറ്റപണികളുടെ ടെന്‍ഡര്‍ നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കനാല്‍ നിര്‍മ്മാണം എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കിയില്ലങ്കില്‍ ഇത് കനാലിനെ ആശ്രയിക്കുന്ന പ്രദേശങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും കൃഷി നാശത്തിനും ഇടയാക്കുമെന്നും,  വേനല്‍ കനത്തതോടെ ജില്ലയുടെ കിഴക്കന്‍ മേഖലയിലെ നീരുറവകളെല്ലാം തന്നെ വറ്റി വരണ്ട നിലയിലാണന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.സി.പി.എം ലോക്കല്‍ സെക്രട്ടറി വി.എസ്.മുരളി, കര്‍ഷകസംഘം വില്ലേജ് സെക്രട്ടറി ഇ.എം.ഷാജി, പ്രസിഡന്റ് സി.എച്ച്.നാസര്‍, ട്രഷറര്‍ പി.ജി.പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

ചിത്രം- പെരിയാര്‍ വാലി കനാലിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വെള്ളം തുറന്ന് വിടണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘം മുളവൂര്‍ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരിയാര്‍വാലി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കുന്നു……

Leave a Reply

Back to top button
error: Content is protected !!